വെബ്ദുനിയ ലേഖകൻ|
Last Updated:
വ്യാഴം, 22 ഒക്‌ടോബര്‍ 2020 (12:30 IST)
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്നലെ ബാംഗ്ലൂരിനോട് ഏറ്റുവാങ്ങിയ പരാജയം ഒരിക്കലും മറക്കില്ല. കാരണം അത്ര വലിയ ആഘാതമാണ് ബാംഗ്ലൂർ നൽകിയ. നാണക്കേടിന്റെ അസംഖ്യം റെക്കോർഡുകൾ കൊൽക്കത്ത ഏറ്റുവാങ്ങുകയും ചെയ്തു. ബാംഗ്ലൂരിന്റെ വിജയത്തിൽ മറ്റു ടീമുകൾ പോലും സന്തോഷിയ്ക്കുമ്പോൾ ആർസിബിയ്ക്ക് ഇത് ഒരു മധുരമായ പകരംവീട്ടൽ കൂടിയാണ്. 2017ലെ തകർച്ചയ്ക്ക് 2020 മറുപടി എന്നു വേണമെങ്കിൽ പറയാം
കളിയില്‍ 20 ഓവറും ബാറ്റ് ചെയ്ത കൊൽക്കത്തയ്ക്ക് 84 റൺസ് മാത്രമാണ് നേടാനായത്. 13.3 ഓവറിൽ ആർസിബി അനായാസം വിജയം സ്വന്തമാക്കി. അതും വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ. എട്ട് വിക്കറ്റിന്റെ വമ്പൻ ജയം. ഐപിഎല്‍ ചരിത്രത്തില്‍ 20 ഓവറും ബാറ്റ് ചെയ്ത ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ സ്‌കോര്‍, ഐപിഎല്‍ ചരിത്രത്തില്‍ കൊല്‍ക്കത്തയുടെ ഏറ്റവും കുറഞ്ഞ സ്‌കോര്‍, ഐപിഎല്‍ 13ആം സീസണിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍, നാല് മെയ്ഡന്‍ ഓവറുകള്‍ പിറന്ന ആദ്യ ഐപിഎല്‍ മത്സരം, 72 ഡോട് ബൊളുകൾ വഴങ്ങിയതോടെ അക്കാര്യത്തിൽ രണ്ടാം സ്ഥാനവും.
ഈ ഒരൊറ്റ മത്സരം കൊൽക്കത്തയ്ക്ക് സമ്മാനിച്ച നാണക്കേടുകളാണ് ഇതെല്ലാം. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന റെക്കോർഡ് ബാഗ്ലൂരിന്റെ പേരിലാണ്. 2017ലെ ഐപിഎലിൽ കൊൽക്കത്തയായിരുന്നു ഇപ്പോഴും തിരുത്തപ്പെട്ടിട്ടില്ലാത്ത റെക്കോർഡ് ബാംഗ്ലൂരിന് സമ്മാനിച്ചത്. 9.4 ഓവറിൽ 49 എന്നതായിരുന്നു അന്നത്തെ ബാംഗ്ലൂരിന്റെ സ്കോർ രണ്ട് വർഷങ്ങൾക്കിപ്പുറം അതിന് ബാംഗ്ലൂർ പകരം വീട്ടിയിരിയ്ക്കുന്നു. ഡോട്ട ബോള്‍ വഴങ്ങുന്നതില്‍ ഒന്നാം സ്ഥാനത്ത് കൊല്‍ക്കത്ത തന്നെയാണ്. 2019 ല്‍ ചെന്നൈയ്‌ക്കെതിരെ 75 ഡോട്ട് ബോളാണ് കൊല്‍ക്കത്ത വഴങ്ങിയത്.