1. കായികം
  2. ക്രിക്കറ്റ്‌
  3. ഐ പി എൽ സ്‌പെഷ്യൽ
  4. Virat kohli becomes second batsman to hit 500 IPl Boundaries

ഐപിഎല്ലിൽ മറ്റൊരു റെക്കോർഡ് കൂടി, കോലിക്ക് മുന്നിലുള്ളത് ഒരു താരം മാത്രം

കോലി
ഐപിഎല്ലിൽ 500 ബൗണ്ടറികളെന്ന നേട്ടം സ്വന്തമാക്കി ബാംഗ്ലൂർ നായകൻ വിരാട് കോലി. ലീഗിൽ 500 ബൗണ്ടറികൾ കുറിക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡാണ് കൊൽക്കത്തയ്‌ക്കെതിരെ നടന്ന മത്സരത്തിൽ വിരാട് കോലി സ്വന്തമാക്കിയത്. ഡൽഹി ക്യാപിറ്റൽസിന്റെ ശിഖർ ധവാൻ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്.
 
പട്ടികയിൽ ഒന്നാമതുള്ള ശിഖർ ധവാന്റെ പേരിൽ 575 ബൗണ്ടറികളാണുള്ളത്. സുരേഷ് റെയ്‌ന(493), ഗൗതം ഗംഭീര്‍(491), ഡേവിഡ് വാര്‍ണര്‍(485) എന്നിവരാണ് കോലിക്ക് പിന്നിൽ. തന്റെ 187ആം ഐപിഎൽ മത്സരത്തിലാണ് കോലിയുടെ നേട്ടം. അതേസമയം ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസുള്ള താരം കൂടിയാണ് കോലി. 183 മത്സരങ്ങളില്‍ നിന്ന് 38.77 ശരാശരിയിൽ 5777 റൺസാണ് കോലിയുടെ പേരിലുള്ളത്. ഇതിൽ അഞ്ച് സെഞ്ചുറിയും 38 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ബോള്‍ കൊടുക്കാനിരുന്നത് സുന്ദറിന്, തീരുമാനം മാറ്റിയത് അവസാന നിമിഷം: കോലി