അനുബന്ധ വാര്‍ത്തകള്‍
- ഐപിഎല്ലിൽ മറ്റൊരു റെക്കോർഡ് കൂടി, കോലിക്ക് മുന്നിലുള്ളത് ഒരു താരം മാത്രം
- തല്ലുകൊള്ളി എന്ന് വിളിച്ചവർ കാണുന്നുണ്ടോ? സിറാജിനെ പ്രശംസകൊണ്ട് മൂടി ആരാധകർ
- IPL 2020: കൊല്‍ക്കത്തയെ സിറാജ് കൊന്നു, ബാംഗ്ലൂരിന് 8 വിക്കറ്റ് ജയം
- ഐപിഎൽ ചരിത്രത്തിൽ തന്നെ ആദ്യം, ഒരു മത്സരത്തിൽ രണ്ട് മെയ്ഡൻ ഓവറുകളുമായി സിറാജ്: അപൂർവ്വ നേട്ടം
- ആദ്യ സെഞ്ചുറിക്ക് കാത്തിരുന്നത് 12 വർഷം, പിന്നീട് തുടർച്ചയായി രണ്ട് സെഞ്ചുറികൾ: ഇത് ഗബ്ബർ സ്റ്റൈൽ
ബോള്‍ കൊടുക്കാനിരുന്നത് സുന്ദറിന്, തീരുമാനം മാറ്റിയത് അവസാന നിമിഷം: കോലി
ഐപിഎല്ലിൽ മുഹമ്മദ് സിറാജിന്റെ ഗംഭീര ബൗളിങ് പ്രകടനം കണ്ട് അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ബാംഗ്ലൂരിന്റെ മാത്രമല്ല മറ്റ് ടീമുകളുടെയും ആരാധകർ സിറാജിന്റെ പ്രകടനത്തിൽ ഞെട്ടിയിരിക്കുകയാണ്. നാലോവറിൽ രണ്ട് മെയ്‌ഡനടക്കം വെറും എട്ട് റൺസ് വിട്ടുകൊടുത്ത് കൊണ്ടാണ് സിറാജ് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചത്.
എന്നാൽ മത്സരത്തിൽ നിർണായകമായ രണ്ടാം ഓവർ സിറാജിന് നൽകാനുള്ള തീരുമാനം വളരെ വൈകിയെടുത്ത ഒന്നായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടീം നായകൻ വിരാട് കോലി. വാഷിങ്‌ടൺ സുന്ദറിന് പന്ത് നൽകാമെന്നായിരുന്നു ആദ്യം ചിന്തിച്ചത്. എന്നാൽ അവസാനനിമിഷം തീരുമാനം മാറ്റുകയായിരുന്നു. ആ തീരുമാനം മാറ്റാൻ തോന്നിയ നിമിഷത്തിന് ഇപ്പോൾ നന്ദി പറയുകയാണെന്നും മത്സരശേഷം കോലി പറഞ്ഞു.