1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Stephen fleming fires back at sanju samson's critics after slow start

2 ഇന്നിങ്ങ്സുകൾ കൊണ്ട് സഞ്ജുവിനെ അളക്കരുത്, വിമർശകർക്ക് മറുപടി നൽകി ചെന്നൈ പരിശീലകൻ

ഐപിഎല്ലില്‍ ചെന്നൈ കുപ്പായത്തില്‍ കളിച്ച ആദ്യ 2 മത്സരങ്ങളിലും ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയെങ്കിലും ചെന്നൈ താരമായ സഞ്ജു സാംസണിനെ പിന്തുണച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലകനായ സ്റ്റീഫന്‍ ഫ്‌ലെമിങ്.

Sanju Samson, IPL, PBKS vs CSK, IPL News
ഐപിഎല്ലില്‍ ചെന്നൈ കുപ്പായത്തില്‍ കളിച്ച ആദ്യ 2 മത്സരങ്ങളിലും ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയെങ്കിലും ചെന്നൈ താരമായ സഞ്ജു സാംസണിനെ പിന്തുണച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലകനായ സ്റ്റീഫന്‍ ഫ്‌ലെമിങ്.  ഏറെ പ്രതീക്ഷകളോടെ രാജസ്ഥാനില്‍ നിന്നും ചെന്നൈയിലെത്തിച്ച സഞ്ജുവിന്റെ ഫോമിനെ പറ്റി ആശങ്കകളുയരുന്ന സാഹചര്യത്തിലാണ് ഫ്‌ലെമിങ്ങിന്റെ പ്രതികരണം.
 
ഇന്ത്യയുടെ ടി20 ലോകകപ്പ് ഹീറോ എന്ന ഖ്യാതിയോട് കൂടിയാണ് ഐപിഎല്ലില്‍ സഞ്ജു ചെന്നൈ ടീമിലെത്തിയതെങ്കിലും ആദ്യ 2 മത്സരങ്ങളില്‍ 6,7 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോറുകള്‍. ഇതിന് പിന്നാലെയാണ് വാര്‍ത്താസമ്മേളനത്തില്‍ ഫ്‌ലെമിങ് സഞ്ജുവിന് പിന്തുണ അറിയിച്ചത്. ടി20 ക്രിക്കറ്റില്‍ എല്ലാ കളികളിലും ഒരാള്‍ക്ക് സ്‌കോര്‍ ചെയ്യാനാകില്ല. സഞ്ജു മികച്ച ഫോമിലാണ്. നല്ല രീതിയില്‍ പരിശീലനം നടത്തുന്നുമുണ്ട്. അദ്ദേഹം ഫോമിലായാല്‍ ഒറ്റയ്ക്ക് മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ അദ്ദേഹത്തിനാകും. വെറും 2 ഇന്നിങ്ങ്‌സുകള്‍ കൊണ്ട് സഞ്ജുവിന്റെ ഫോമിനെ പറ്റി ആശങ്കപ്പെടേണ്ട കാര്യമില്ല. സ്റ്റീഫന്‍ ഫ്‌ലെമിങ് പറഞ്ഞു.
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
നീ റൺസ് അടിക്കുന്നതും അല്ലാത്തതും വേറെ കാര്യം, അക്കാര്യം തിരുത്തിയില്ലെങ്കിൽ പണി വാങ്ങും, സഞ്ജുവിന് ഉപദേശം നൽകിയിരുന്നെന്ന് യുവരാജ് സിംഗ്