1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Virat kohli creates history after match against GT

Virat Kohli : ഐപിഎല്ലിൽ ഇന്ത്യയിൽ നിന്ന് മാത്രം 8000 റൺസ്, ചരിത്രം കുറിച്ച് വിരാട് കോലി

Virat kohli, IPL News, GT vs RCB, IPL Records
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുന്ന ശീലം തുടര്‍ന്ന് വിരാട് കോലി. ഐപിഎല്ലില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 8000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന ചരിത്രനേട്ടമാണ് കോലി സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തിനിടെയാണ് കോലി നേട്ടം സ്വന്തമാക്കിയത്. മത്സരത്തിനിറങ്ങുമ്പോള്‍ ഈ നാഴികകല്ലിലെത്താന്‍ 12 റണ്‍സ് മാത്രമായിരുന്നു കോലിയ്ക്ക് വേണ്ടിയിരുന്നത്.
 
കഗിസോ റബാഡ എറിഞ്ഞ മത്സരത്തിന്റെ രണ്ടാം ഓവറില്‍ തുടര്‍ച്ചയായ 5 ഫോറുകളടക്കം 21 റണ്‍സ് കോലി അടിച്ചുകൂട്ടിയിരുന്നു. 13 പന്തില്‍ 28 റണ്‍സ് നേടിയാണ് കോലി പുറത്തായത്. കോലി നല്‍കിയ വമ്പന്‍ തുടക്കത്തിന്റെ കരുത്തില്‍ തകര്‍ത്തടിച്ച ആര്‍സിബി പക്ഷേ കോലി പുറത്തായതോടെ വീണു. 19.2 ഓവറില്‍ 155 റണ്‍സ് മാത്രമാണ് ആര്‍സിബി നേടിയത്. 7 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് എന്ന നിലയില്‍ നിന്നായിരുന്നു ആര്‍സിബിയുടെ തകര്‍ച്ച.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
350 ടി20 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരം, എലൈറ്റ് ക്ലബിൽ ഇടം പിടിച്ച് ഭുവനേശ്വർ കുമാർ