1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Sanju samson back to top 10 IPL run scorers 2026

സഞ്ജു നിരാശപ്പെടുത്തി, പക്ഷേ റൺ വേട്ടക്കാരുടെ ആദ്യപത്തിൽ വീണ്ടുമെത്തി, റുതുരാജ് ഫോമിലായതോടെ ചെന്നൈ ട്രാക്കിലേക്ക്

Sanju Samson CSK century against MI, Sanju Samson CSK, MI vs CSK
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ 11 റണ്‍സ് പ്രകടനത്തോടെ ഐപിഎല്‍ റണ്‍വേട്ടക്കാരുടെ ആദ്യ പത്തില്‍ തിരിച്ചെത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍ സഞ്ജു സാംസണ്‍. നിലവില്‍ 9 മത്സരങ്ങളില്‍ നിന്ന് 315 റണ്‍സാണ് സഞ്ജു നേടിയത്. മത്സരത്തിന് മുന്‍പ് പട്ടികയില്‍ പതിമൂന്നാം സ്ഥാനത്തായിരുന്നു സഞ്ജു. 9 മത്സരങ്ങളില്‍ നിന്ന് 433 റണ്‍സുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരം കെ എല്‍ രാഹുലാണ് നിലവില്‍ പട്ടികയില്‍ ഒന്നാമത്. ഒരു സെഞ്ചുറിയും 3 അര്‍ധസെഞ്ചുറികളും ഉള്‍പ്പടെയാണ് രാഹുലിന്റെ നേട്ടം.
 
 9 മത്സരങ്ങളില്‍ നിന്ന് 425 റണ്‍സുമായി എസ്ആര്‍എച്ച് ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് ലിസ്റ്റില്‍ രണ്ടാമതുള്ളത്. ഹൈദരാബാദിന്റെ തന്നെ ഹെന്റിച്ച് ക്ലാസന്‍ 414 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ട്. 10 മത്സരങ്ങളില്‍ നിന്ന് 404 റണ്‍സുമായി രാജസ്ഥാന്റെ വൈഭവ് സൂര്യവംശിയാണ് നാലാം സ്ഥാനത്ത്. 9 മത്സരങ്ങളില്‍ നിന്ന് 379 റണ്‍സുമായി ആര്‍സിബി താരം വിരാട് കോലി ലിസ്റ്റില്‍ അഞ്ചാമതാണ്.

അതേസമയം ഇന്നലെ മുംബൈക്കെതിരെ നടന്ന മത്സരത്തില്‍ സഞ്ജുവിന് തിളങ്ങാനായില്ലെങ്കിലും മുംബൈയ്‌ക്കെതിരെ അനായാസവിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. നായകന്‍ റുതുരാജ് ഗെയ്ക്ക്വാദിനൊപ്പം കാര്‍ത്തിക് ശര്‍മയും തിളങ്ങിയതോടെ ചെന്നൈ ടോപ് ഓര്‍ഡര്‍ ആത്മവിശ്വാസത്തിലാണ്. ശിവം ദുബെ- ഡെവാള്‍ഡ് ബ്രെവിസ് സഖ്യം താളം വീണ്ടെടുത്താല്‍ മികച്ച ബാറ്റിംഗ് നിരയായി മാറാന്‍ ചെന്നൈയ്ക്ക് സാധിക്കും. 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
KL Rahul : കെ എൽ രാഹുൽ അപ്ഗ്രേഡഡ് വേർഷൻ, സ്ട്രൈക്ക് റേറ്റ് ഓവർ റേറ്റഡിൽ നിന്ന് മോഡേൺ ഗെയിമിലേക്കുള്ള മാറ്റം