1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Mohammed siraj injured second test vs srilanka

India vs Srilanka 2nd Test : സൂര്യഭണ്ഡാരയെ പുറത്താക്കാൻ ഡൈവ് ചെയ്ത് സിറാജ്, വാരിയെല്ലിന് പരിക്ക്, പുറത്തേക്ക്

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കെറ്റ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് പുറത്ത്.

Mohammed siraj, India vs Srilanka, Mohammed siraj injury, Cricket News
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കെറ്റ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് പുറത്ത്. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ശ്രീലങ്കയുടെ രണ്ടാമിന്നിങ്ങ്‌സിലെ പതിനൊന്നാം ഓവറിലായിരുന്നു സംഭവം. മാനവ് സുതാര്‍ എറിഞ്ഞ ഓവറില്‍ പസിന്ദു സൂര്യഭണ്ഡാരെയുടെ ക്യാച്ചെടുക്കാനായി ഡൈവ് ചെയ്യവെയാണ് താരത്തിന് പരിക്കേറ്റത്. മാനവ് സുതാര്‍ എറിഞ്ഞ പന്ത് സ്വീപ്പ് ചെയ്യാന്‍ ശ്രമിക്കവെ പന്ത് ടോപ് എഡ്ജാവുകയായിരുന്നു.
 
 ഡീപ് സ്‌ക്വയര്‍ ലെഗില്‍ നിന്ന് ഓടിയെത്തി ഡൈവ് ചെയ്യാന്‍ നടത്തിയ ശ്രമത്തിനിടെയാണ് സിറാജിന് പരിക്കേറ്റത്. വേദന സഹിക്കവയ്യാതെ തറയിലിടിച്ച വാരിയെല്ലിന്റെ ഭാഗം അമര്‍ത്തി നിലത്ത് കിടന്ന സിറാജിനെ ഉടനെ വൈദ്യസംഘം പരിശോധിച്ചു. പിന്നീട് ഡഗൗട്ടിലെക്ക് മാറ്റി. താരത്തിന്റെ പരിക്ക് എത്രമാത്രം ഗുരുതരമാണെന്ന് വ്യക്തമല്ല. നേരത്തെ ഇന്ത്യന്‍ ബാറ്റിങ്ങിനിടയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്തിനും ചുമലിന് പരിക്കേറ്റിരുന്നു. റിഷഭ് പന്തിന് പകരം ധ്രുവ് ജുറലാണ് പകരം വിക്കറ്റ് കാക്കുന്നത്. സിറാജിന് പന്തെറിയാന്‍ സാധിക്കാതെ വന്നാല്‍ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് തിരിച്ചുവരാനുള്ള അവസരമാകും ഒരുങ്ങുക. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെന്ന നിലയിലാണ് ശ്രീലങ്ക. 61 റണ്‍സുമായി സൂര്യഭണ്ഡാരെയും 33 റണ്‍സുമായി കുശാല്‍ മെന്‍ഡിസുമാണ് ക്രീസില്‍.ALSO READ: പടിക്കലിനെ ഇന്ത്യൻ ടീമിൻ്റെ പടിക്ക് അടുപ്പിച്ചില്ല, ഇപ്പോൾ അവൻ കളി വിജയിപ്പിക്കുന്നു, ടെസ്റ്റിലെ വിജയത്തിൽ ഗംഭീറിന് ഒരു പങ്കുമില്ല, വിമർശിച്ച് ശ്രീകാന്ത്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പടിക്കലിനെ ഇന്ത്യൻ ടീമിൻ്റെ പടിക്ക് അടുപ്പിച്ചില്ല, ഇപ്പോൾ അവൻ കളി വിജയിപ്പിക്കുന്നു, ടെസ്റ്റിലെ വിജയത്തിൽ ഗംഭീറിന് ഒരു പങ്കുമില്ല, വിമർശിച്ച് ശ്രീകാന്ത്