1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Who is Ayush vartak all rounder called for CSK Trails

ആയുഷ് മാത്രെയുടെ പകരക്കാരനോ?, മുംബൈ യുവ ഓൾറൗണ്ടറെ ട്രയൽസിനെത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്, ആരാണ് ആയുഷ് വർതക്?

മധ്യനിരയില്‍ ഡെവാള്‍ഡ് ബ്രെവിസിനൊപ്പം ശിവം ദുബെ കൂടി നിറം മങ്ങിയ സാഹചര്യത്തിലാണ് ബൗളിംഗ് ചുമതല കൂടി വഹിക്കാനാവുന്ന മധ്യനിര താരത്തെ ചെന്നൈ നോട്ടമിട്ടിരിക്കുന്നത്.

Ayush Vartak, Ayush Mhatre, CSK Trails, IPL News
ഐപിഎല്‍ 2026 സീസണില്‍ പരിക്കുകളും സ്ഥിരതയില്ലാത്ത പ്രകടനങ്ങളും കാരണം സമ്മര്‍ദ്ദത്തിലായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തിരിച്ചുവരവിനുള്ള ശ്രമത്തില്‍. ബാറ്റിംഗില്‍ തിളങ്ങിയിരുന്ന ടോപ് ഓര്‍ഡര്‍ ബാറ്റര്‍ ആയുഷ് മാത്രെയ്ക്ക് പരിക്കേറ്റതോടെയാണ് ചെന്നൈ ബാറ്റിംഗ് നിര പെട്ടെന്ന് ദുര്‍ബലമായി മാറിയത്. സീസണില്‍ സഞ്ജു സാംസണല്ലാതെ ആയുഷ് മാത്രെ മാത്രമായിരുന്നു ചെന്നൈ നിരയില്‍ തിളങ്ങിയിരുന്നത്. ആയുഷ് പോയതോടെ തുടക്കത്തില്‍ തന്നെ തകരുന്ന ബാറ്റിംഗ് നിരയാണ് ചെന്നൈയ്ക്കുള്ളത്. മധ്യനിരയില്‍ ഡെവാള്‍ഡ് ബ്രെവിസിനും ശിവം ദുബെയ്ക്കും ടീമിനായി സംഭാവനകള്‍ നല്‍കാനാവുന്നില്ല എന്നതും ചെന്നൈയ്ക്ക് തിരിച്ചടിയാണ്.
 
 ഐപിഎല്‍ സീസണ്‍ പകുതിയിലേക്ക് എത്തിയതോടെയാണ് മുംബൈ യുവ ഓള്‍റൗണ്ടര്‍ ആയുഷ് വര്‍തകിനെ മിഡ്-സീസണ്‍ ട്രയലിനായി ചെന്നൈ വിളിപ്പിച്ചത്. സീസണ്‍ പകുതിയാകുമ്പോള്‍ പല ചെന്നൈ താരങ്ങളും പരിക്കിന്റെ പിടിയിലാണ്.
 
ആരാണ് ആയുഷ് വര്‍തക്?
 
21 കാരനായ ആയുഷ് വര്‍തക് മുംബൈയും പാര്‍സി ജിംഖാനയും പ്രതിനിധീകരിച്ചിട്ടുള്ള യുവ ക്രിക്കറ്ററാണ്. ബാറ്റിംഗിലും ബൗളിംഗിലും സംഭാവന നല്‍കാന്‍ കഴിവുള്ള താരമായി അറിയപ്പെടുന്നു. മധ്യനിരയില്‍ വേഗത്തില്‍ റണ്‍സ് നേടാനും ആവശ്യമായപ്പോള്‍ പന്തെറിയാനും കഴിയുന്ന ഓപ്ഷനുമാണ്. നവി മുംബൈ ടി20 ലീഗില്‍ വര്‍തക് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 191 സ്‌ട്രൈക്ക് റേറ്റില്‍ 264 റണ്‍സ് നേടിയ വര്‍തക് ബൗളിങ്ങിലും തിളങ്ങിയിരുന്നു. നിലവില്‍ മുംബൈ സീനിയര്‍ ടീമില്‍ ഇടമില്ലെങ്കിലും മുംബൈ അണ്ടര്‍ 23 ടീമില്‍ താരം ഭാഗമായിരുന്നു 2024- 25 സീസണില്‍ 7 മത്സരങ്ങളില്‍ നിന്ന് 770 റണ്‍സ് നേടി താരം ഞെട്ടിച്ചിരുന്നു.  അണ്ടര്‍ 19ല്‍ 110 പന്തില്‍ 215* റണ്‍സ് നേടിയാണ് താരം ശ്രദ്ധേയനായത്.
 
മധ്യനിരയില്‍ ഡെവാള്‍ഡ് ബ്രെവിസിനൊപ്പം ശിവം ദുബെ കൂടി നിറം മങ്ങിയ സാഹചര്യത്തിലാണ് ബൗളിംഗ് ചുമതല കൂടി വഹിക്കാനാവുന്ന മധ്യനിര താരത്തെ ചെന്നൈ നോട്ടമിട്ടിരിക്കുന്നത്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Vaibhav Sooryavanshi: സാക്ഷാൽ ആന്ദ്രേ റസലിന്റെ റെക്കോർഡ് മറികടന്ന് വൈഭവ് സൂര്യവൻശി