അനുബന്ധ വാര്‍ത്തകള്‍
- CSK vs SRH : 2 ഓവറുകളിൽ വന്നത് 4 റൺസ് മാത്രം, കളി തോറ്റത് അവിടെ: തുറന്നുപറഞ്ഞ് റുതുരാജ് ഗെയ്ക്ക്വാദ്
- Ayush Mhatre : ഓടാനാവാതെ കഷ്ടപ്പെട്ട് മാത്രെ, താരത്തിന്റെ പരിക്ക് ഗുരുതരമോ?, ആശങ്കയില്‍ ചെന്നൈ ക്യാമ്പ്
- ബൗളർക്ക് പോലും സംശയം തോന്നിയില്ല, അഭിഷേകിനെ പുറത്താക്കിയതിന് പിന്നിൽ സഞ്ജുവിൻ്റെ തല, സൂപ്പർ റിവ്യൂ
- ധോനി പരിക്ക് മാറി എത്തുമ്പോൾ ആര് പുറത്തിരിക്കും, ചെന്നൈയ്ക്ക് പുതിയ 'തല' വേദന
- ചെന്നൈ സൂപ്പർ കിംഗ്സിനെ പരിഹസിച്ച് ആർസിബിയുടെ ഇഡ്ലി, വടൈ പാട്ട്, വംശീയ അധിക്ഷേപമെന്ന് പരാതി
ഇങ്ങനെയാണോ പരിക്ക് കൈകാര്യം ചെയ്യുക, വയ്യാതിരുന്നിട്ടും ആയുഷിനെ കളിപ്പിച്ചു, പരിക്ക് മോശമാക്കി : സിഎസ്കെയ്ക്കെതിരെ അശ്വിൻ
താരത്തിന്റെ സുരക്ഷയേക്കാള്‍ ടീമിന്റെ വിജയത്തിന് മുന്‍ഗണന നല്കിയ ചെന്നൈ മാനേജ്മെന്റിന്റെ നീക്കം തന്നെ ഞെട്ടിച്ചുവെന്ന് അശ്വിന് തുറന്നടിച്ചു.
ഐപിഎല്‍ 2026 സീസണിലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് യുവതാരം ആയുഷ് മാത്രെയുടെ പരിക്ക് കൈകാര്യം ചെയ്ത രീതിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഇന്ത്യന്‍ മുന്‍ താരം രവിചന്ദ്രന്‍ അശ്വിന്. താരത്തിന്റെ സുരക്ഷയേക്കാള്‍ ടീമിന്റെ വിജയത്തിന് മുന്‍ഗണന നല്കിയ ചെന്നൈ മാനേജ്മെന്റിന്റെ നീക്കം തന്നെ ഞെട്ടിച്ചുവെന്ന് അശ്വിന് തുറന്നടിച്ചു.
ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ആയുഷ് മാത്രെ പരിക്കുമായാണ് ബാറ്റിംഗിന് ഇറങ്ങിയത്. ഇമ്പാക്ട് പ്ലെയറായി ഇറങ്ങിയ ആയുഷ് മാത്രെ മത്സരത്തിനിടെ അസ്വസ്ഥത പ്രകടിപ്പിക്കുകയും ടീം ഫിസിയോ താരത്തിന് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ റണ്‍സ് ഓടിയെടുക്കാന്‍ പോലും ബുദ്ധിമുട്ടിയ താരത്തെ തിരിച്ചുവിളിക്കാന്‍ ടീം മാനേജ്മെന്റ് തയ്യാറായില്ല. റണ്‍സ് പോലും ഓടിയെടുക്കാനാവാതെ പ്രയാസപ്പെട്ട ആയുഷ് ഒടുവില്‍ ഔട്ടായതിന് ശേഷമാണ് ഡഗൗട്ടിലേക്ക് മടങ്ങിയത്. ഈ സംഭവമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിന് സിഎസ്കെയ്ക്കെതിരെ ആഞ്ഞടിച്ചത്. 'ആയുഷ് ബാറ്റ് ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. ഒരു യുവതാരത്തിന്റെ കരിയര്‍ വെച്ചാണ് ടീം അവിടെ കളിച്ചത്. ഇത്തരം സാഹചര്യങ്ങളില്‍ റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി താരത്തെ പിന്‍വലിക്കുന്നതിന് പകരം കളി തുടരാന്‍ നിര്‍ബന്ധിച്ചത് ക്രൂരമാണ്. കളി ജയിക്കുന്നതിനേക്കാള്‍ പ്രധാനമാണ് ഒരു മനുഷ്യന്റെ ആരോഗ്യം,' അശ്വിന് പറഞ്ഞു. ഇത്തരം നടപടികള്‍ ടീമിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അവന്റെ പരിക്ക് പ്രശ്നമുള്ളതാകല്ലെ എന്നാണ് പ്രാര്‍ഥിക്കുന്നത്.പക്ഷേ കണ്ട കാഴ്ചയില്‍ ആയുഷിന്റെ പരിക്ക് അത്ര നിസാരമല്ല. കാലില്‍ സ്ട്രാപ്പുകള്‍ വെച്ചുകെട്ടിയാണ് ആയുഷ് കളിക്കാന്‍ വന്നത്. കഴിഞ്ഞ 2-3 മത്സരങ്ങളില്‍ അവന് ഇമ്പാക്ട് സബ്ബായാണ് കളിക്കുന്നത്. അതിനര്‍ഥം പരിക്കിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു എന്നതാണ്. ഫീല്‍ഡ് ചെയ്യാതെയും അവന് പേശിവലിവ് ഉണ്ടായിരുന്നു. ഇത് ഒരു പരിക്കാകാം. എന്നാല്‍ അതും വെച്ച് അവനെ കൊണ്ട് കളിപ്പിച്ചു. ഓടാന്‍ നിര്‍ബന്ധിപ്പിച്ചു. ഇങ്ങനെയാണോ ടീമിലെ ഒരു പ്രധാന യുവതാരത്തെ കൈകാര്യം ചെയ്യുക.
ഞാന്‍ ഇക്കാര്യം കാലങ്ങളായി പറയുന്നതാണ്. ചെന്നൈ ടീം മാനേജ്മെന്റ് പരിക്കിനെ നിസാരമായാണ് കൈകാര്യം ചെയ്യുന്നത്. ദീപക് ചാഹര്‍ 3 കൊല്ലം ചെന്നൈയ്ക്കായി കളിച്ചത് 16 മത്സരങ്ങള്‍ മാത്രമാണ്. മുംബൈയ്ക്കായി ഇത്രയും മത്സരം അവന് തുടര്‍ച്ചയായി കളിച്ചു. രാജസ്ഥാനില്‍ വര്‍ഷത്തിലുടനീളം കളിക്കാരുടെ പരിക്കിനെ സൂക്ഷ്മമായി കൈകാര്യം ചെയ്യും. എന്നാല്‍ ചെന്നൈയില്‍ എല്ലാം അശ്രദ്ധമായാണ് നടക്കുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെ അശ്വിന് പറഞ്ഞു.