വൈഭവിനും ആയുഷ് മാത്രെയ്ക്കും മുകളിൽ നിൽക്കുന്ന താരം, ഇന്ത്യയുടെ അടുത്ത ബാറ്റിംഗ് സെൻസേഷനെ പ്രവചിച്ച് ആർ അശ്വിൻ
ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരം ആരാകുമെന്ന ചോദ്യത്തിന് വൈഭവ് സൂര്യവംശി എന്ന ഒറ്റ പേരാകും പല ക്രിക്കറ്റ് ആരാധകര്‍ക്കും ഇപ്പോഴുണ്ടാവുക. ഐപിഎല്ലില്‍ നിരവധി യുവതാരങ്ങള്‍ ഇന്ത്യയുടെ ശോഭനമായ ഭാവിയെ കാണിക്കുന്നുണ്ടെങ്കിലും വെറും 15 വയസ്സിനുള്ളില്‍ വൈഭവ് സൃഷ്ടിച്ച ഓളം വലുതാണ്. കാര്യങ്ങള്‍ ഇങ്ങനെയെങ്കിലും ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമാവുക പഞ്ചാബ് കിംഗ്‌സിന്റെ യുവതാരം പ്രിയാന്‍ഷ് ആര്യ ആയിരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നറായ ആര്‍ അശ്വിന്‍. ലഖ്‌നൗവിനെതിരെ 37 പന്തില്‍ പ്രിയാന്‍ഷ് നേടിയ 93 റണ്‍സ് പ്രകടനത്തിന് പിന്നാലെയാണ് അശ്വിന്‍ യുവതാരത്തെ പ്രശംസ കൊണ്ട് മൂടിയത്.
ഞാന്‍ ആരെയും താഴ്ത്തിക്കെട്ടാനായി പറയുന്നതല്ല. പക്ഷേ പ്രിയാന്‍ഷ് ആര്യ എന്ന താരം ആയുഷ് മാത്രെ, വൈഭവ് സൂര്യവംശി എന്നിവരേക്കാള്‍ ഒരുപടി മുന്നിലാണെന്നാണ് എനിക്ക് തോന്നുന്നത്. ഇതൊരു താരതമ്യമല്ല. പ്രിയാന്‍ഷിന് വലിയ സ്‌കോര്‍ കണ്ടെത്താനുള്ള കഴിവും വൈവിധ്യമായ ഷോട്ടുകളുമുണ്ട്. അവന്റെ ബാറ്റിംഗില്‍ കാര്യമായ ബലഹീനതകളില്ല. നിലവിലെ താരങ്ങളില്‍ ഒരു പടി മുന്നിലാണ് പ്രിയാന്‍ഷ് ഉള്ളത് അശ്വിന്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ 475 റണ്‍സുമായി വരവറിയിച്ച 24കാരന്‍ 2026 സീസണിലും മികച്ച പ്രകടനമാണ് നടത്തുന്നത്. ഈ സീസണില്‍ 11 പന്തില്‍ 39, 20 പന്തില്‍ 57, 37 പന്തില്‍ 93 എന്നിങ്ങനെ മികച്ച പ്രകടനങ്ങളും പ്രിയാന്‍ഷ് നടത്തിയിരുന്നു.