അനുബന്ധ വാര്ത്തകള്
- ആയുഷ് മാത്രെയുടെ പകരക്കാരനോ?, മുംബൈ യുവ ഓൾറൗണ്ടറെ ട്രയൽസിനെത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്, ആരാണ് ആയുഷ് വർതക്?
- Shreyas Iyer : എന്നെ കൊണ്ട് സാധിക്കില്ലെന്ന് അവർ പറഞ്ഞു, ഇന്നത് ചെയ്തു കാണിക്കുന്നു : ശ്രേയസ് അയ്യർ
- ക്യാപ്റ്റൻസി പന്തിന് പറ്റിയ പണിയല്ല, ആ ഭാരം ഒഴിഞ്ഞാൽ തന്നെ പ്രകടനം മെച്ചപ്പെടുമെന്ന് മുൻ ഇന്ത്യൻ താരം
- സെലക്ടർമാരെ, കാണുന്നില്ലെ: ഐപിഎല്ലിൽ മിന്നൽ പ്രകടനവുമായി ഭുവനേശ്വർ കുമാർ, ഈ കണക്കുകളെ തള്ളാനാകില്ല
- ആള് കൂടിയാൽ പാമ്പ് ചാകില്ലെന്ന് പന്ത്, വിരൽ ചൂണ്ടുന്നത് ടീം മാനേജ്മെൻ്റിന് നേരെ?, ശരിയായ രീതിയല്ലെന്ന് വിമർശനം
Vaibhav Sooryavanshi: സാക്ഷാൽ ആന്ദ്രേ റസലിന്റെ റെക്കോർഡ് മറികടന്ന് വൈഭവ് സൂര്യവൻശി
ഒരു സീസണിൽ ഏറ്റവും കുറവ് പന്തുകളിൽ നിന്ന് 400 റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ ഒന്നാമനായിരിക്കുകയാണ് സൂര്യവൻശി
Vaibhav Sooryavanshi: ബൗളർമാരെ തലങ്ങും വിലങ്ങും അടിക്കുകയെന്നത് ഒരു ടൈംപാസ് പോലെയാണ് രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവൻശി കാണുന്നത്. ഈ 15 കാരന്റെ ബാറ്റിന്റെ ചൂടറിഞ്ഞവരിൽ ജസ്പ്രിത് ബുംറ മുതൽ അൺക്യാപ്ഡ് ബൗളർമാർ വരെയുണ്ട്.
ഇന്നലെ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ ആറ് വിക്കറ്റിനു ജയിച്ചപ്പോൾ സൂര്യവൻശിയുടെ ഇന്നിങ്‌സ് നിർണായകമായി. വെറും 16 പന്തിൽ മൂന്ന് ഫോറും അഞ്ച് സിക്‌സും സഹിതം 43 റൺസെടുത്ത് രാജസ്ഥാനു മികച്ച തുടക്കമാണ് സൂര്യവൻശി നൽകിയത്. മാത്രമല്ല ഐപിഎൽ ചരിത്രത്തിലെ ഒരു അപൂർവ റെക്കോർഡും താരം സ്വന്തമാക്കി.
ഒരു സീസണിൽ ഏറ്റവും കുറവ് പന്തുകളിൽ നിന്ന് 400 റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ ഒന്നാമനായിരിക്കുകയാണ് സൂര്യവൻശി. മറികടന്നത് 2019 ൽ ആന്ദ്രേ റസൽ തീർത്ത റെക്കോർഡ്. ഈ സീസണിൽ വെറും 167 പന്തുകളിൽ നിന്നാണ് സൂര്യവൻശി 400 റൺസ് നേടിയത്. 2019 ൽ റസൽ 188 ബോളിൽ നിന്ന് ഈ നേട്ടം കൈവരിച്ചിരുന്നു. 2024 ൽ 195 ബോളിൽ നിന്ന് 400 റൺസെടുത്ത അഭിഷേക് ശർമയാണ് മൂന്നാമത്.