1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Jasprit Bumrah emerges top choice for Mumbai Indians Captain next season

ഹാര്‍ദ്ദികിന്റെ പകരം ബുമ്ര നായകനായേക്കും, സൂര്യയ്ക്ക് സാധ്യത കുറവ്

Bumrah, Mumbai Indians Captain, Hardik pandya
ഹാര്‍ദ്ദിക് പാണ്ഡ്യ നിലവിലെ സീസണില്‍ മുംബൈ ഇന്ത്യന്‍സില്‍ സംതൃപ്തനായിരുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മുംബൈ നായകനാകാന്‍ ജസ്പ്രീത് ബുമ്രയ്ക്ക് സാധ്യതയൊരുങ്ങുന്നു. രോഹിത് ശര്‍മയ്ക്ക് ശേഷം മുംബൈ നായകനാകാന്‍ യോജ്യന്‍ ബുമ്രയാണെന്ന അഭിപ്രായമാണ് ഭൂരിഭാഗം ആരാധകര്‍ക്കുള്ളത്. സൂര്യകുമാര്‍ യാദവിന്റെ നിലവിലെ മോശം ഫോമാണ് ക്യാപ്റ്റന്‍സിക്ക് തടസ്സമായി നില്‍ക്കുന്നത്.
 
കഴിഞ്ഞ 3 സീസണുകളിലായി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നായകത്വത്തിന് കീഴില്‍ ഇറങ്ങിയെങ്കിലും കാര്യമായ നേട്ടമൊന്നും സ്വന്തമാക്കാന്‍ മുംബൈയ്ക്ക് സാധിച്ചിരുന്നില്ല. ഇതിനിടെ ടീമിനുള്ളില്‍ തന്നെ ഹാര്‍ദ്ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ അതൃപ്തിയുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. സീസണില്‍ നായകനായി മുംബൈയ്ക്കായി ഒരു മത്സരത്തില്‍ ബുമ്ര കളിച്ചിരുന്നു. ഫീല്‍ഡില്‍ ഉടനീളം ഒത്തിണക്കം പുലര്‍ത്തിയ മുംബൈയെയാണ് മത്സരത്തില്‍ കാണാനായത്.
 
ഇന്ത്യന്‍ താരമെന്ന നിലയിലും മുംബൈ ഇന്ത്യന്‍സിന്റെ പ്രധാനതാരമെന്ന നിലയിലും വലിയ അനുഭവ പരിചയം ബുമ്രയ്ക്കുണ്ട്. സൂര്യകുമാര്‍ യാദവിന്റെ സ്ഥാനം ബാറ്ററെന്ന നിലയില്‍ പോലും അനിശ്ചിതത്വത്തില്‍ നില്‍ക്കുന്നതാണ് ബുമ്രയ്ക്ക് അനുകൂലമായിരിക്കുന്നത്. തിലക് വര്‍മയുടെ പേരും നായകസ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക