അനുബന്ധ വാര്‍ത്തകള്‍
- ഹാര്‍ദ്ദികിന്റെ പകരം ബുമ്ര നായകനായേക്കും, സൂര്യയ്ക്ക് സാധ്യത കുറവ്
- Hardik Pandya: ടീമിൽ ആർക്കും താൽപര്യമില്ല, ക്യാപ്റ്റൻസിയും മോശം; പാണ്ഡ്യ പുറത്തേക്ക് !
- hardik Pandya : മുംബൈ വിടുമെന്ന് ഉറപ്പ്, ചെന്നൈയോ രാജസ്ഥാനോ?, പിടിതരാതെ ഹാർദ്ദിക്, പുതിയ പോസ്റ്റ് ചർച്ചയാകും
- Suryakumar Yadav: സൂര്യ തെറിക്കും, ചേരുമോ ശ്രേയസും ഗംഭീറും? സൂര്യവൻശി എത്തിയാൽ തിലകിനും സാധ്യത
- ഗംഭീറിന്റെ പിന്തുണ നിർണായകം; സൂര്യകുമാർ യാദവിന്റെ ടി20 നായകസ്ഥാനം അനിശ്ചിതത്വത്തിൽ
അവർ ക്യാപ്റ്റന്മാരായപ്പോൾ ഞാൻ എൻ്റെ 100 ശതമാനവും നൽകി, എനിക്ക് പക്ഷേ അത് തിരിച്ച് കിട്ടിയില്ല: മുംബൈയിൽ മാനസികമായി തകർന്നെന്ന് ഹാർദ്ദിക്
ഐപിഎല്ലിലെ മോശം സീസണിനൊടുവില്‍ മുംബൈ വിടുന്നുവെന്ന് സ്ഥിരീകരിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ.
ഐപിഎല്ലിലെ മോശം സീസണിനൊടുവില്‍ മുംബൈ വിടുന്നുവെന്ന് സ്ഥിരീകരിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ. മാനസികമായി കടുത്ത സമ്മര്‍ദ്ദത്തിലും പൂര്‍ണ്ണമായും തളര്‍ന്ന നിലയിലാണ് ഉള്ളതെന്ന് സീസണിന്റെ പകുതിയില്‍ തന്നെ മുംബൈ മാനേജ്മെന്റിനെ ഹാര്‍ദ്ദിക് അറിയിച്ചിരുന്നതായാണ് പുതിയ വിവരങ്ങള്‍. രോഹിത് ശര്‍മയ്ക്ക് പകരം നായകനായി 2024ല്‍ മുംബൈയിലെത്തിയ ഹാര്‍ദ്ദിക് മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിക്കും മുന്‍പ് തന്നെ ടീം വിടുന്ന കാര്യം മാനേജ്മെന്റിനെ അറിയിച്ചിരുന്നു.
പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചതോടെയാണ് പരസ്പര ധാരണയോടെ പിരിയാന്‍ ഹാര്‍ദ്ദിക്കും മുംബൈ മാനേജ്മെന്റും തീരുമാനിച്ചതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഐപിഎല്‍ വൃത്തങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഹാര്‍ദ്ദിക്കിന് ഇപ്പോള്‍ 32 വയസ് മാത്രമാണ് പ്രായം. 2024ല്‍ മുപ്പതാം വയസിലാണ് മുംബൈയില്‍ തിരിച്ചെത്തുന്നു. ആദ്യ സീസണില്‍ ആരാധകര്‍ പരസ്യമായി തന്നെ അവനെ അപമാനിച്ചു. കഴിഞ്ഞ 3 വര്‍ഷങ്ങള്‍ അവന് എളുപ്പമായിരുന്നില്ല. 2021ല്‍ ഹാര്‍ദ്ദിക് വിട്ടിട്ട് പോയ മുംബൈ ഡ്രസ്സിംഗ് റൂമായിരുന്നില്ല അവന് തിരിച്ചെത്തിയപ്പോള്‍ സീനിയര്‍ താരങ്ങളെല്ലാം ഒരേ മനസോടെയല്ല ടീമിനായി കളിച്ചത്.
മറ്റുള്ളവരുടെ നായകത്വത്തിന് കീഴില്‍ ഹാര്‍ദ്ദിക് തന്റെ 100 ശതമാനം നല്കിയപ്പോള് അതേ പോലുള്ള സമീപനം ഹാര്‍ദ്ദിക് നായകനായപ്പോള്‍ സീനിയര്‍ താരങ്ങളില്‍ നിന്നുണ്ടായില്ലെന്നും ഇത് ഹാര്‍ദ്ദിക്കിനെ വളരെ തളര്‍ത്തിയെന്നുമാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഐപിഎല്‍ ഉന്നതന് വ്യക്തമാക്കിയത്.