1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Gautam gambhir warns dhruv jurel test spot against srilanka

സ്ഥിരതയില്ല, വിക്കറ്റ് വലിച്ചെറിയുന്നു, ധ്രുവ് ജുറലിന് കർശന താക്കീതുമായി ഗംഭീർ, ടെസ്റ്റ് ടീമിലെ സ്ഥാനം ഭീഷണിയിൽ

Dhruv Jurel
ശ്രീലങ്കക്കെതിരെ ശനിയാഴ്ച ആരംഭിക്കാനിരിക്കുന്ന ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ തിരെഞ്ഞെടുക്കുന്നതില്‍ പുതിയ തലവേദന. ടീമിലെ മിഡില്‍ ഓര്‍ഡര്‍ ബാറ്ററും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ ധ്രുവ് ജുറെലിനെ നിലനിര്‍ത്തണമോ അതോ സ്പിന്നിനെതിരെ മികച്ച റെക്കോര്‍ഡുള്ള സര്‍ഫറാസ് ഖാനെ ഉള്‍പ്പെടുത്തണമോ എന്ന സംശയമാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ കുഴക്കുന്നത്.
 
റെഡ് ബോള്‍ ക്രിക്കറ്റിലെ ജുറലിന്റെ സ്ഥിരതയില്ലായ്മയാണ് പരിശീലകന്‍ ഗംഭീറിനെ വലയ്ക്കുന്നത്. അശ്രദ്ധമായി വിക്കറ്റ് വലിച്ചെറിയുന്ന ജുറലിന്റെ ശൈലി മാറ്റി ടെസ്റ്റ് ടീമിലെ പ്രകടനം മെച്ചപ്പെടുത്തിയാല്‍ മാത്രമെ ടീമില്‍ തുടരാനാകു എന്ന് ടീം മാനേജ്‌മെന്റ് ജുറലിന് കര്‍ശന നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. റിഷഭ് പന്ത് സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായി ടീമിനുള്ളതിനാല്‍ കഴിഞ്ഞ 10 ടെസ്റ്റുകളിലും സ്‌പെഷ്യലിസ്റ്റ് ബാറ്ററായാണ് ജുറല്‍ ടീമില്‍ ഇടം പിടിച്ചത്. എന്നാല്‍ കഴിഞ്ഞ 6 ഇന്നിങ്ങ്‌സുകളില്‍ ഒരു അര്‍ധസെഞ്ചുറി പ്രകടനം പോലും നടത്താന്‍ താരത്തിനായിട്ടില്ല.
 
 നവംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ 0-2ന് പരാജയപ്പെട്ടപ്പോള്‍ ജുറലിന്റെ പ്രകടനം വളരെ മോശമായിരുന്നു. ജുറെല്‍ കുറഞ്ഞ സ്‌കോറുകള്‍ക്ക് പുറത്താകുന്ന രീതിയില്‍ മാനേജ്‌മെന്റിന് അതൃപ്തിയുണ്ട്.അതേസമയം ജുറലിനേക്കാള്‍ 4 ടെസ്റ്റുകള്‍ കുറച്ച് മാത്രം കളിച്ചിട്ടുള്ള സര്‍ഫറാസിന് മികച്ച റെക്കോര്‍ഡാണുള്ളത്. അതിനാല്‍ തന്നെ ജുറല്‍ പരാജയപ്പെട്ടാല്‍ സര്‍ഫറാസിനായി മുറവിളി ഉയരുമെന്ന് ഉറപ്പാണ്. ALSO READ: ധീരമായ നിലപാടുകളെ അഹങ്കാരമായി തെറ്റിദ്ധരിക്കാറുണ്ട്, ഗംഭീറിനെ പിന്തുണച്ച് ഹർഭജൻ സിംഗ്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ക്യാപ്റ്റൻസി നമ്മളെ തകർത്തുകളയും, ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷം തളർന്നു : ഹാരി ബ്രൂക്ക്