1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Before Smartphones and Streaming, Kerala Lived Football Together

ലോകകപ്പ് ഉത്സവമാക്കി മാറ്റും, സെവൻസ് ഫുട്ബോൾ ആവേശം, ഇന്ത്യയിൽ മറ്റെങ്ങും ഇല്ലാത്ത ഫുട്ബോൾ ഭ്രാന്ത് കേരളത്തിനെങ്ങനെ കിട്ടി ?

ഇന്ത്യയില്‍ മറ്റെങ്ങും ഇല്ലാത്ത വിധം ഈ കളിഭ്രാന്ത് കേരളത്തിനെങ്ങനെ കിട്ടി. അതിന് പിന്നില്‍ പതിറ്റാണ്ടുകളുടെ സാമൂഹിക-സാംസ്‌കാരിക ചരിത്രമുണ്ട്.

Kerala football culture, FIFA World Cup 2026, Kerala football fans, 1990s football in Kerala, local football clubs Kerala, World Cup fever Kerala, football passion in Kerala, Malabar football culture
ലോകം മുഴുവന്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിലേക്ക് മാറുമ്പോള്‍ ലോകമെങ്ങും ചര്‍ച്ചയാകുന്ന ഒരിടമുണ്ട് ഇന്ത്യയില്‍. അറബിക്കടലിന്റെ ഓരം പറ്റി കിടക്കുന്ന നമ്മുടെ കേരളം. ലോകകപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പെ ആരംഭിക്കുന്ന ബാനറുകളും പോസ്റ്ററുകളും ഫ്‌ലെക്‌സും തര്‍ക്കങ്ങളുമെല്ലാമായി സജീവമാകുന്ന കവലകള്‍, ക്ലബുകള്‍ എല്ലാം നിറഞ്ഞ കേരളം. രാജ്യമാകെ ക്രിക്കറ്റിനെ ആഘോഷമാക്കുമ്പോള്‍ മലയാളികള്‍ക്ക് എന്നും ഉത്സവപ്രതീതി സമ്മാനിക്കുന്നത് ഫുട്‌ബോളാണ്. പ്രത്യേകിച്ച് മലപ്പുറത്ത്. ലോകകപ്പിനോടനുബന്ധിച്ച് ഗ്രാമങ്ങളും നഗരങ്ങളും ഭേദമില്ലാതെ ഫ്‌ലക്‌സുകള്‍ കൊണ്ട് നിറയുന്നത് കേരളത്തില്‍ പതിവാണ്. ഈ ലോകകപ്പിലും സ്ഥിതി വ്യത്യസ്തമല്ല.  എന്നാല്‍ ഇന്ത്യയില്‍ മറ്റെങ്ങും ഇല്ലാത്ത വിധം ഈ കളിഭ്രാന്ത് കേരളത്തിനെങ്ങനെ കിട്ടി. അതിന് പിന്നില്‍ പതിറ്റാണ്ടുകളുടെ സാമൂഹിക-സാംസ്‌കാരിക ചരിത്രമുണ്ട്.
 
കേരളത്തിന്റെ ഗള്‍ഫ് ബന്ധവും മലബാറിന്റെ സ്വാധീനവും
 
കേരളത്തിലെ പ്രത്യേകിച്ച് മലബാര്‍ മേഖലകളായ മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കേരളത്തില്‍ ഫുട്‌ബോളിന് ശക്തമായ വേരോട്ടമുള്ളത്. ഇവിടങ്ങളിലെ ഈ ഫുട്‌ബോള്‍ ബന്ധം പതിറ്റാണ്ടുകള്‍ക്ക് മുന്‍പെ ആരംഭിച്ച മലയാളികളും ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധവുമായി ചേര്‍ന്നതാണ്. തുറമുഖങ്ങളുള്ള നഗരങ്ങളായതിനാല്‍ യൂറോപ്യന്മാരും അറബികളുമായി കാലങ്ങളായുള്ള സാംസ്‌കാരിക വിനിമയം ഈ ഭാഗങ്ങള്‍ക്കുണ്ട്. മലയാളികള്‍ ഗള്‍ഫിലേക്ക് കുടിയേറി തുടങ്ങിയതോടെ അവിടത്തെ ക്ലബ് സംസ്‌കാരങ്ങളും രീതികളും കേരളത്തിലേക്ക് കൂടി പറിച്ചുനട്ടു. ഗള്‍ഫിലേക്ക് ആദ്യം ചേക്കേറിയവര്‍ ജേഴ്‌സികളും ബൂട്ടുകളുമെല്ലാം സമ്മാനങ്ങളാക്കി നാട്ടിലും ഫുട്‌ബോള്‍ ആവേശം പടര്‍ത്തി.
Before Smartphones and Streaming, Kerala Lived Football Together
 
കളിക്കാന്‍ എളുപ്പമായ ജനകീയ കായികം
 
ഇന്ത്യയില്‍ ഏറെ പ്രചാരത്തിലുള്ള ക്രിക്കറ്റിനേക്കാള്‍ ലളിതമായിരുന്നു ഫുട്‌ബോള്‍. കളിക്കാന്‍ ഒരു ബോളും ചെറിയ സ്ഥലവുമുണ്ടെങ്കില്‍ ഫുട്‌ബോള്‍ കളിക്കാം. ഇതോടെ വയലുകളും കടപ്പുറങ്ങളും പാടങ്ങളുമെല്ലാം കേരളത്തിന്റെ ഫുട്‌ബോള്‍ മൈതാനങ്ങളായി. മലബാറിന്റെ രാത്രികള്‍ക്ക് നിറം പകര്‍ന്ന് സെവന്‍സ് എന്ന ഒരു പ്രത്യേക ഫുട്‌ബോള്‍ ഇനം തന്നെ മലയാളി കണ്ടെത്തി. രാത്രികളില്‍ ഫ്‌ളഡ്‌ലൈറ്റിന് കീഴില്‍ നടക്കുന്ന സെവന്‍സ് ടൂര്‍ണമെന്റുകള്‍ മലബാറിന്റെ വികാരമായി മാറി.ALSO READ: South Korea vs Czechia: ചെക്ക് റിപ്പബ്ലിക്കു ദക്ഷിണ കൊറിയയുടെ 'ചെക്ക്'; ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
 
ലോകകപ്പ് കേരളത്തില്‍ ഒരു ആഘോഷകാലം
 
ഗള്‍ഫ് പണത്തിനൊപ്പം 1990കളില്‍ സാറ്റലൈറ്റ് ടെലിവിഷന്‍ കൂടി വ്യാപകമായതോടെയാണ് കേരളത്തിലെ ഫുട്‌ബോള്‍ ആവേശം ആഗോളതലത്തിലേക്ക് വളര്‍ന്നത്. അര്‍ജന്റീന, ബ്രസീല്‍,ജര്‍മനി,ഇറ്റലി തുടങ്ങിയ ടീമുകള്‍ക്ക് ശക്തമായ ആരാധക പിന്തുണ ഈ കാലത്ത് രൂപപ്പെട്ടു. അത് പതുക്കെ പുതിയ തലമുറകളിലേക്ക് പടര്‍ന്നു. ദേശീയ ടീമുകള്‍ക്കായിരുന്നു ആദ്യഘട്ടത്തില്‍ ഫാന്‍സ് എങ്കില്‍ ഇന്ന് പ്രധാനപ്പെട്ട 4 ലീഗുകളും ചാമ്പ്യന്‍സ് ട്രോഫിയും യൂറോപ്പ ലീഗുമടക്കം എല്ലാം ആരാധകര്‍ പിന്തുടരുന്നു.
 
 
ഇന്ത്യയില്‍ ക്രിക്കറ്റ് വ്യാപകമായി വളര്‍ന്നത് 1983ലെ ലോകകപ്പ് വിജയത്തിന് പിന്നാലെയായിരുന്നു. 1990കളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കടന്നുവരവും ക്രിക്കറ്റിന് വലിയ ജനപ്രീതി നല്‍കി. ക്രിക്കറ്റിനും കേരളത്തില്‍ വേരോട്ടമുണ്ടെങ്കിലും ഫുട്‌ബോള്‍ കാലം വന്നാല്‍  കേരളത്തിലെ രാത്രികള്‍ ഉറങ്ങാറില്ല. ചായക്കടകളില്‍ നിന്ന് കോളനി റോഡുകള്‍ വരെ മത്സരം ചര്‍ച്ചയാകും. ഒരു ഗോള്‍ വന്നാല്‍ ഗ്രാമം മുഴുവന്‍ ഉണരും. തോല്‍വി വന്നാല്‍ അടുത്ത ദിവസം വരെ വിഷാദം നീളും. ക്രിക്കറ്റായിരിക്കാം ഇന്ത്യയുടെ ഏറ്റവും വലിയ കായിക ഇനം. എന്നാല്‍ കേരളത്തിന് ഫുട്‌ബോള്‍ ഒരു വികാരവും അടയാളവുമെല്ലാമാണ്.ALSO READ: ഫ്രീയായി കളി കാണാൻ വേണ്ടാത്ത ലിങ്കുകളിൽ കേറല്ല, കീശ കീറും : വ്യാജ ആപ്പുകൾ വഴി തട്ടിപ്പ്, മുന്നറിയിപ്പുമായി കേരളാ പോലീസ്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
FIFA World Cup 2026: കാനഡ - ബോസ്‌നിയ മത്സരം സമനിലയിൽ