അനുബന്ധ വാര്‍ത്തകള്‍
- Kane Williamson : ഒരു ഇതിഹാസം കൂടെ പടിയിറങ്ങുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ
- Aus vs Ban : റൺസെടുക്കും മുൻപെ 3 വിക്കറ്റ് നഷ്ടം, ബംഗ്ലാദേശിനെതിരെ ഓസീസ് തകർച്ച, നാണക്കേടിൽ നിന്നും കരകയറ്റി ലബുഷെയ്ൻ - ബാർട്ട്ലെറ്റ് സഖ്യം
- കളിച്ചത് മതി ഇനി കേറി പോടാ... മൈതാനത്ത് ജോഷ് ഇംഗ്ലീഷുമായി ഉടക്കി നഹീദ് റാണ, ഓസീസിനെതിരെ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്
- സച്ചിന്റെ മകന്, ആ ടാഗ് ലൈന്‍ മാറ്റാം, ഇനി സ്വന്തം മേല്‍വിലാസം : മുംബൈ ടി20 ലീഗില്‍ ഓള്‍റൗണ്ട് മാസ്റ്റര്‍ക്ലാസുമായി അര്ജുന് ടെന്‍ഡുല്‍ക്കര്‍
- 15 വയസ്സാണ്, അന്താരാഷ്ട്ര ക്രിക്കറ്റ് മറ്റൊന്നാണ്, വൈഭവിൽ നിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കരുത്, ക്ഷമ കാണിക്കുവെന്ന് സൗരവ് ഗാംഗുലി
Women's T20 Worldcup : ഇന്ത്യയുടെ പ്രശ്നം ബൗളിംഗ്, ഷെഫാലി വർമ നിർണായക താരമാകുമെന്ന് നാസർ ഹുസൈൻ
വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ബൗളിങ്ങില്‍ സന്തുലനം നല്കുന്നതില് ഷെഫാലി വര്‍മയുടെ സാന്നിധ്യം നിര്‍ണായകമാകുമെന്ന് മുന്‍ ഇംഗ്ലണ്ട് നായകനായ നാസര്‍ ഹുസൈന്. ബാറ്റിങ്ങില്‍ ഇന്ത്യന്‍ നിര ശക്തമാണ്. എന്നാല്‍ ബൗളിങ്ങിലേക്ക് വരുമ്പോള്‍ ഇന്ത്യയുടെ സേഫ്റ്റി വാല്‍വായി മാറുക ഷെഫാലി ആയിരിക്കുമെന്നതാണ് നാസര്‍ ഹുസൈന്റെ നിരീക്ഷണം.
ബാറ്റിങ്ങില്‍ ഭാരതി ഫുള്മാലിയുടെ കൂടെ വരവോടെ ഇന്ത്യന്‍ ടീം ശക്തമാണ്. ഷെഫാലി വര്‍മ, റിച്ച ഘോഷ് എന്നിങ്ങനെ മികച്ച ഹിറ്റര്‍മാരും ഇന്ത്യന്‍ നിരയിലുണ്ട്. ഇവര്‍ക്കൊപ്പം പരിചയസമ്പന്നരായ ഹര്മന് പ്രീത് കൗറും, സ്മൃതി മന്ദാനയും ജെമീമ റോഡ്രിഗസും ഇന്ത്യന്‍ നിരയിലുണ്ട്.ബൗളിങ്ങിലേക്ക് വരുമ്പോള്‍ ദീപ്തി ശര്‍മ, ക്രാന്തി ഗൗഡ്, രേണുക സിംഗ്, ശ്രീ ചരണി എന്നിവരാണ് ഇന്ത്യന്‍ നിരയിലുള്ളത്. അമന്‍ജോത് കൗര്‍, കാഷ്വി ഗൗതം എന്നിവരുടെ പരിക്കുകളാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്
ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റുകളില്‍ ആറാം ബൗളറുടെ അഭാവം പലപ്പോഴും ഇന്ത്യയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആറാം ബൗളറെന്ന നിലയില്‍ ഷെഫാലി വര്‍മ ഇന്ത്യയ്ക്ക് നിര്‍ണായകമാകുമെന്നാണ് നാസര്‍ ഹുസൈന് പറയുന്നത്.
ഏകദിന ലോകകപ്പില്‍ ഷെഫാലിയുടെ ബൗളിങ്ങിലെ പ്രകടനവും ഇന്ത്യയ്ക്ക് ഏറെ ഗുണകരമായിരുന്നു. ടി20 ക്രിക്കറ്റില്‍ സ്പിന്‍ ബൗളിങ് ഏറെ ഒരധാനമാണ്. ഇംഗ്ലണ്ട് 3 സ്പിന്നര്‍മാരുമായാണ് ഇറങ്ങുന്നത്. വനിതാ ക്രിക്കറ്റില്‍ വിജയിക്കാന്‍ സ്പിന്‍ ബൗളിങ് ഏറെ സഹായിക്കും. നാസര്‍ ഹുസൈന് പറഞ്ഞു.