അനുബന്ധ വാര്‍ത്തകള്‍
- IND A vs AFG A : മഴ ചതിച്ചു, 300ന് മുകളിലടിച്ചിട്ടും അഫ്ഗാനോട് തോറ്റ് ഇന്ത്യ എ ടീം
- Vaibhav Sooryavanshi : ഉപദേശിച്ച് നശിപ്പിക്കില്ല, വൈഭവിനോട് എന്ത് സമീപനമെടുക്കുമെന്ന് വ്യക്തമാക്കി ഇന്ത്യൻ ബാറ്റിംഗ് കോച്ച്
- 15 വയസ്സാണ്, അന്താരാഷ്ട്ര ക്രിക്കറ്റ് മറ്റൊന്നാണ്, വൈഭവിൽ നിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കരുത്, ക്ഷമ കാണിക്കുവെന്ന് സൗരവ് ഗാംഗുലി
- സഞ്ജുവിനെയോ അഭിഷേകിനെയോ മാറ്റിനിർത്തിയിട്ടെങ്കിലും വൈഭവിനെ കളിപ്പിക്കണം : സുനിൽ ഗവാസ്കർ
- വൈഭവിനൊപ്പം അമ്മയും അച്ഛനും അയർലൻഡിലേക്ക് , മുതിർന്ന താരങ്ങളോട് ഇടപഴകാൻ സമയമെടുക്കുമെന്ന് വിശദീകരണം
'സച്ചിന് വരുമ്പോള്‍ കഥകള്‍ മാത്രമായിരുന്നു', വൈഭവിന്റെ പ്രകടനങ്ങള്‍ ലോകം കണ്ടതാണ്, വൈഭവിനുള്ളത് സച്ചിന് മുകളിലുള്ള ഹൈപ്പെന്ന് ജോസ് ബട്ട്ലര്‍
'ഫോര്‍ ദി ലവ് ഓഫ് ക്രിക്കറ്റ്' എന്ന പോഡ്കാസ്റ്റില്‍ മുന്‍ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡുമായി സംസാരിക്കവെയാണ് ബട്ട്ലറിന്റെ നിരീക്ഷണം.
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്ററെന്ന നേട്ടം സ്വന്തമാക്കാനുള്ള റെക്കോര്‍ഡ് നേട്ടത്തിനരികെയാണ് ഇന്ത്യയുടെ കൗമാര വിസ്മയമായ വൈഭവ് സൂര്യവംശി. ഈ മാസം നടക്കാനിരിക്കുന്ന അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ വൈഭവിനെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ കൗമാരകാലവുമായി താരതമ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങ് ഇതിഹാസമായ ജോസ് ബട്ലര്.
16-ാം വയസ്സില്‍ ഇന്ത്യന്‍ ടീമിലെത്തിയ സച്ചിനേക്കാള്‍ വലിയ രീതിയിലുള്ള 'ഹൈപ്പും' പ്രശസ്തിയുമാണ് അരങ്ങേറ്റത്തിന് മുന്‍പ് തന്നെ വൈഭവിന് ചുറ്റുമുള്ളതെന്നാണ് ബട്ലര് പറയുന്നു. 'ഫോര്‍ ദി ലവ് ഓഫ് ക്രിക്കറ്റ്' എന്ന പോഡ്കാസ്റ്റില്‍ മുന്‍ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡുമായി സംസാരിക്കവെയാണ് ബട്ട്ലറിന്റെ നിരീക്ഷണം.
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഡ്രെസ്സിങ് റൂമില്‍ വെച്ച് അസിസ്റ്റന്റ് കോച്ചും മുന്‍ ഇന്ത്യന്‍ താരവുമായ ആശിഷ് കപൂറുമായി നടത്തിയ സംഭാഷണം ബട്ലര് പോഡ്കാസ്റ്റില്‍ പങ്കുവെച്ചു. സച്ചിന്റെ കാലഘട്ടത്തില്‍ വളര്‍ന്നുവന്ന ആശിഷ് കപൂറിനോട്, വൈഭവിന് ചുറ്റുമുള്ള ഈ വന്‍ ആവേശം സച്ചിന്റെ തുടക്കകാലത്തിന് സമാനമാണോ എന്ന് താന്‍ ചോദിച്ചെന്ന് ബട്ട്ലര്‍ പറയുന്നു. ആശിഷ് കപൂര്‍ നല്കിയ മറുപടി കൂടി കണക്കിലെടുത്താണ് ബട്ട്ലറിന്റെ നിരീക്ഷണം.
സച്ചിന് ഉയര്‍ന്നുവന്ന കാലത്ത് സച്ചിനെ പറ്റിയുള്ള കാര്യങ്ങള്‍ ആളുകള്‍ പത്രങ്ങളിലൂടെയാണ് വായിച്ചറിഞ്ഞത്. അസാധാരണമായ കഴിവുള്ള ഒരു പയ്യന് വരുന്നുവെന്ന കഥകളും കേട്ടുകേള്‍വികളും മാത്രമായിരുന്നു. സച്ചിന്റെ കളി നമുക്ക് വിലയിരുത്താന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ വൈഭവിന്റെ കാര്യം അങ്ങനെയല്ല. അവന് ഇന്ത്യയ്ക്കായി ഒരു അന്താരാഷ്ട്ര മത്സരം പോലും കളിച്ചിട്ടില്ല. പക്ഷേ അവനെ ലോകം കണ്ടുകഴിഞ്ഞു. ഐപിഎല്ലിലെ അവന്റെ പ്രകടനം ലോകം കണ്ടതാണ്.ALSO READ: Kane Williamson : ഒരു ഇതിഹാസം കൂടെ പടിയിറങ്ങുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ
ഈ ഒരു ഹൈപ്പ് മാത്രമല്ല,ഐപിഎല്ലില്‍ 200ന് മുകളില്‍ സ്ട്രൈക്ക്റേറ്റിലാണ് വൈഭവ് 700ന് മുകളില്‍ റണ്‍സ് നേടിയത്. അങ്ങനെയൊരു താരത്തെ സെലക്ടര്‍മാര്‍ക്ക് മാറ്റിനിര്‍ത്താനാവില്ല. ഇന്ത്യന്‍ ടീമിലെ സ്ഥാനം വൈഭവ് അര്‍ഹിക്കുന്നുണ്ട്. ജോസ് ബട്ട്ലര്‍ പറഞ്ഞു. അതേസമയം നിലവില്‍ ശ്രീലങ്കയില്‍ ഇന്ത്യ എ ടീമിനായി കളിക്കുകയാണ് വൈഭവ്. ജൂണ്‍ 26ന് ആരംഭിക്കുന്ന അയര്‍ലന്‍ഡ് പരമ്പരയില്‍ താരം ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഭാഗമാകും.