1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. RCB Point Table First Place

ആദ്യം 166, പിന്നെ 179; ആർസിബിയുടെ പ്ലാനിങ് ഫലംകണ്ടു, ജയിച്ചില്ലെങ്കിലും 'ടോപ്പ്'

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് നേടിയത്

RCB
RCB

ഐപിഎൽ ലീഗ് മത്സരങ്ങൾ ക്ലൈമാക്‌സിലേക്ക് എത്തുമ്പോൾ കണക്കുകൂട്ടലുകളുടെ കളിയാണ്. കൂട്ടിയും കിഴിച്ചും വേണം ഓരോ നീക്കങ്ങളും. ഇന്നലെ നടന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു - സൺറൈസേഴ്‌സ് ഹൈദരബാദ് മത്സരം അങ്ങനെയൊരു കണക്കുകൂട്ടലിന്റേതായിരുന്നു. കളി ഹൈദരബാദ് ജയിച്ചെങ്കിലും അന്തിമ ജയം ബെംഗളൂരുവിനൊപ്പമാണ് ! 
 
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനേ ബെംഗളൂരുവിനു സാധിച്ചുള്ളൂ. എന്നാൽ കളി ജയിച്ചിട്ടും ഹൈദരബാദ് അത്ര ഹാപ്പിയായിരുന്നില്ല. കാരണം ജയം 55 റൺസിനാണെങ്കിലും അതുകൊണ്ട് വലിയ പ്രയോജനമില്ലായിരുന്നു. 
 
പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനക്കാരാണ് ക്വാളിഫയർ 1 കളിക്കുക. ആദ്യ രണ്ട് സ്ഥാനത്തേക്ക് പ്രൊമോഷൻ കിട്ടണമെങ്കിൽ 80 റൺസിനു മുകളിലുള്ള മാർജിനിൽ ഹൈദരബാദ് ആർസിബിയെ തോൽപ്പിക്കണമായിരുന്നു. തോൽവി 55 റൺസിനു ആയതോടെ അത് നടന്നില്ല. മൂന്നാം സ്ഥാനക്കാരായ ഹൈദരബാദ് എലിമിനേറ്ററിൽ നാലാം സ്ഥാനക്കാരെ നേരിടണം. 
 
കളി ജയിച്ചില്ലെങ്കിലും ആദ്യ രണ്ടിൽ ഫിനിഷ് ചെയ്യണമെങ്കിൽ നെറ്റ് റൺറേറ്റ് അടിസ്ഥാനത്തിൽ എത്ര റൺസ് എടുക്കണമെന്ന് ആർസിബി നോക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 166 റൺസെടുത്താൻ രണ്ടാം സ്ഥാനത്തും 179 റൺസെടുത്താൻ ഒന്നാം സ്ഥാനക്കാരായും ഫിനിഷ് ചെയ്യാം. ആർസിബി നേടിയത് ആകട്ടെ 200 റൺസ്. അതുകൊണ്ടാണ് കളി തോറ്റെങ്കിലും ആർസിബി സന്തോഷിക്കുന്നത്. 
 
About Writer
WEBDUNIA