അനുബന്ധ വാര്ത്തകള്
- "രണ്ട് വഴി മാത്രമാണ് നമുക്ക് മുന്നിലുള്ളത് ": ആർസിബിയോടുള്ള തോൽവിക്ക് പിന്നാലെ മുംബൈ ഡ്രസ്സിംഗ് റൂമിൽ ഹാർദിക്കിന്റെ 'മാസ്' പ്രസംഗം
- Virat Kohli Health Updates: കളിയാക്കിയവർക്കു ഇത് അറിയാമോ? കോലി കളിച്ചത് കനത്ത പനിയും സഹിച്ച് !
- ബുമ്ര നിറം മങ്ങി, സൂര്യയും തിലകും നിരാശപ്പെടുത്തുന്നു, നീലപ്പടയ്ക്ക് എന്തുപറ്റി?
- റിയാൻ പരാഗിന് അഹങ്കാരം, ടീമിൽ തുടരുന്നത് ക്യാപ്റ്റനായതുകൊണ്ട് മാത്രമെന്ന് മറക്കരുത്, രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം
- ആ പഴയ ബുമ്ര എവിടെ പോയി ? 5 മത്സരങ്ങളിൽ ഒരു വിക്കറ്റ് പോലുമില്ലല്ലോ, മുംബൈ ക്യാമ്പ് ആശങ്കയിൽ
RCB: മറ്റാര്, കോലി അല്ലാതെ...; ഈ സീസണിൽ ഏറ്റവും കൂടുതൽ പേർ കണ്ട ആദ്യ നാല് മത്സരങ്ങളും ആർസിബിയുടേത്
സൂപ്പർതാരം വിരാട് കോലിയുടെ സാന്നിധ്യമാണ് ആർസിബിയുടെ മത്സരങ്ങൾക്കു ഇത്ര വലിയ സ്വീകാര്യത ലഭിക്കാൻ കാരണം
RCB
RCB: ഐപിഎൽ 2026 ലെ മത്സരങ്ങളെല്ലാം ക്രിക്കറ്റ് ആരാധകരെ വലിയ ആവേശത്തിലാഴ്ത്തുകയാണ്. കഴിഞ്ഞ സീസണിൽ കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനാണ് ഈ സീസണിൽ കൂടുതൽ ഡിമാൻഡ്. ഈ സീസണിലെ ഇതുവരെയുള്ള കളികളുടെ ഒടിടി കാഴ്ചക്കാരിൽ ആദ്യ നാല് സ്ഥാനത്തും ആർസിബിയുടെ മത്സരങ്ങളാണ്.
സൂപ്പർതാരം വിരാട് കോലിയുടെ സാന്നിധ്യമാണ് ആർസിബിയുടെ മത്സരങ്ങൾക്കു ഇത്ര വലിയ സ്വീകാര്യത ലഭിക്കാൻ കാരണം. ജിയോ ഹോട്ട് സ്റ്റാറിൽ 434 മില്യൺ കാഴ്ചക്കാരുമായി ആർസിബി - സൺറൈസേഴ്‌സ് മത്സരമാണ് ഒന്നാം സ്ഥാനത്ത്. സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്.
രാജസ്ഥാൻ റോയൽസിനെതിരായ ആർസിബിയുടെ മത്സരത്തിനു 413 മില്യൺ കാഴ്ചക്കാർ. മുംബൈ ഇന്ത്യൻസ് - ആർസിബി മത്സരം 410 മില്യൺ കാഴ്ചക്കാരുമായി മൂന്നാം സ്ഥാനത്ത്. ആർസിബി - സിഎസ്‌കെ മത്സരം 361 മില്യൺ കാഴ്ചക്കാരുമായി നാലാം സ്ഥാനത്ത്. ഈ നാല് കളികളിൽ രാജസ്ഥാനെതിരെ മാത്രമേ ആർസിബി തോൽവി വഴങ്ങിയിട്ടുള്ളൂ.