"രണ്ട് വഴി മാത്രമാണ് നമുക്ക് മുന്നിലുള്ളത് ": ആർസിബിയോടുള്ള തോൽവിക്ക് പിന്നാലെ മുംബൈ ഡ്രസ്സിംഗ് റൂമിൽ ഹാർദിക്കിന്റെ 'മാസ്' പ്രസംഗം
തോല്‍വിയില്‍ നിന്ന് പഠിക്കുക. പരാജയം ഏറ്റുവാങ്ങി മടങ്ങുകയല്ല, അതില്‍ നിന്ന് പഠിക്കുക.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് (RCB) സ്വന്തം തട്ടകമായ വാങ്കഡെയില്‍ ഏറ്റുവാങ്ങിയ കനത്ത തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ഡ്രസ്സിംഗ് റൂമില്‍ വികാരാധീനനായി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. സീസണിലെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ പിന്നിലായ സാഹചര്യത്തില്‍, ടീം അംഗങ്ങള്‍ക്ക് മുന്നില്‍ രണ്ട് മാര്‍ഗ്ഗങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന് ഹാര്‍ദിക് ഓര്‍മ്മിപ്പിച്ചു.
മുംബൈ ഇന്ത്യന്‍സിനെപ്പോലെ ഒരു വമ്പന്‍ ടീം തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ തോല്‍ക്കുമ്പോള്‍ ഡ്രസ്സിംഗ് റൂമിലെ ആത്മവിശ്വാസം തകരാന്‍ സാധ്യതയുണ്ട്. എന്നാല്‍ തങ്ങള്‍ ചാമ്പ്യന്മാരാണ് എന്ന മനോഭാവം കൈവെടിയരുതെന്ന് ഓര്‍മപ്പെടുത്തിയാണ് ഹാര്‍ദ്ദിക്കിന്റെ പ്രസംഗം.
മഹേള പറഞ്ഞത് വെച്ച് നമുക്ക് 2 വഴികള്‍ മാത്രമാണുള്ളത്. ഒന്ന് നമ്മുടെ റൂമുകളിലേക്ക് മടങ്ങുക. എന്നിട്ട് എന്താണ് നടന്നതെന്ന് ചിന്തിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. തോല്‍വിയില്‍ നിന്ന് പഠിക്കുക. പരാജയം ഏറ്റുവാങ്ങി മടങ്ങുകയല്ല, അതില്‍ നിന്ന് പഠിക്കുക. ഒരിക്കലും തോല്‍ക്കുന്നില്ല. പുതുതായി പഠിക്കുക. അതാണ് നമ്മള്‍ ചെയ്യാന്‍ പോകുന്നത്. നമ്മള്‍ ഹോട്ടലിലേക്ക് മടങ്ങുന്നു. ഒന്നിച്ച് ഭക്ഷണം കഴിക്കുന്നു. ക്രിക്കറ്റിനെ പറ്റി സംസാരിക്കുന്നു. എന്നിട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നു. ഹാര്‍ദ്ദിക് പറഞ്ഞു.
"????????????'???? ???????????????????? ???????????????? ???????????? ????????????????????????????????" - Captain HP's message to the team! pic.twitter.com/UAJ36N0ceq
— Mumbai Indians (@mipaltan) April 13, 2026
അതേസമയം മത്സരശേഷം മുംബൈ ബൗളിങ്ങിനെ പറ്റിയുള്ള നിരാശയും ഹാര്‍ദ്ദിക് പങ്കുവെച്ചു. കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി ബൗളിങ് നിര പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്നും ഹാര്‍ദ്ദിക് പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നമ്മള്‍ വീണ്ടും കളിക്കും. അപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പരിഗണിക്കൃണ്ടതായി വരും.ഒരു ബൗളിങ് ഗ്രൂപ്പ് എന്ന നിലയിലും ബാറ്റിങ് ഗ്രൂപ്പ് എന്ന നിലയിലുമുള്ള ഓപ്ഷനുകള്‍ നോക്കേണ്ടതായി വരും. മികച്ച ടീമായി മാറാന്‍ ബൗളിങ്ങും ബാറ്റിങ്ങും ഒരേസമയം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഹാര്‍ദ്ദിക് വ്യക്തമാക്കി.
