1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Ravi bishnoi about rinku singh's innings

റിങ്കുവിന്റെ ഇന്നിംഗ്‌സ് പേടിപ്പിച്ചു: ബിഷ്‌ണോയ്

Ravi bishnoi
ലഖ്‌നൗവിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്തന്‍ താരം റിങ്കു സിംഗിന്റെ ബാറ്റിംഗ് പ്രകടനം തന്നെ പേടിപ്പിച്ചതായി ലഖ്‌നൗ താരം രവി ബിഷ്‌ണോയ്. മത്സരത്തിന്റെ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റിങ്കുവിന്റെ പ്രകടനത്തിന്റെ മികവില്‍ ഒരു റണ്‍സിന്റെ വ്യത്യാസത്തിലാണ് കെകെആര്‍ പരാജയം ഏറ്റുവാങ്ങിയത്. 3 പന്തില്‍ നിന്നും 67 റണ്‍സാണ് താരം സ്വന്തമാക്കിയത്.
 
ജയിക്കാനായതില്‍ സന്തോഷമുണ്ട്, എന്നാല്‍ റിങ്കു ബാറ്റ് ചെയ്ത രീതി ശരിക്കും പേടിപ്പിച്ചു. ഓരോ പന്തിലും മത്സരം കൈവിട്ടുപോകുമോ എന്ന ഭയം ഉണ്ടായിരുന്നു. മത്സരശേഷം ബിഷ്‌ണോയ് പറഞ്ഞു. പ്ലേ ഓഫില്‍ നല്ല രീതിയില്‍ കളിച്ച് ഫൈനലിലെത്താന്‍ ശ്രമിക്കുമെന്നും ഐപിഎല്‍ ട്രോഫി സ്വന്തമാക്കുക എന്നത് തന്നെയാണ് ടീം ലക്ഷ്യമിടുന്നതെന്നും ബിഷ്‌ണോയ് പറഞ്ഞു.
 
അടുത്ത ലേഖനം
Manchester City: ചരിത്ര ട്രെബിൾ വിജയത്തിനരികെ മാഞ്ചസ്റ്റർ സിറ്റി, വേണ്ടത് 2 വിജയങ്ങൾ മാത്രം