1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Huge record awaits sanju samson

Sanju Samson: വേണ്ടത് 23 റൺസ്, സഞ്ജുവിനെ കാത്ത് വമ്പൻ റെക്കോർഡ്

Sanju samson
ഐപിഎല്ലില്‍ ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും. ജയിക്കുന്നവര്‍ക്ക് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താമെന്നിരിക്കെ ഇന്ന് നടക്കുന്ന മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. അതേസമയം ഇന്നത്തെ മത്സരത്തില്‍ ഒരു വലിയ നാഴികകല്ലാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിനെ കാത്തിരിക്കുന്നത്.
 
ഇന്നത്തെ മത്സരത്തില്‍ 23 റണ്‍സ് നേടാന്‍ കഴിയുകയാണെങ്കില്‍ ടി20 ക്രിക്കറ്റില്‍ 6000 റണ്‍സെന്ന നേട്ടമാണ് സഞ്ജു സാംസണെ കാത്തിരിക്കുന്നത്. ഐപിഎല്‍,അന്താരാഷ്ട്ര ക്രിക്കറ്റ്,കേരള ടീം എന്നിവയിലായി 240 മത്സരങ്ങളില്‍ നിന്നും 5977 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്. ഇതില്‍ 3886 റണ്‍സും ഐപിഎല്ലില്‍ നിന്നാണ്.രാജസ്ഥാന്‍ റോയല്‍സ്,ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമുകള്‍ക്കായാണ് ഐപിഎല്ലില്‍ സഞ്ജു കളിച്ചിട്ടുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി 17 ടി20 മത്സരങ്ങളില്‍ നിന്നും 301 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്. ഇതില്‍ ഒരു ഫിഫ്റ്റിയും ഉള്‍പ്പെടുന്നു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഫാഫിനൊപ്പമുള്ള ബാറ്റിംഗ് എബിഡിക്കൊപ്പമെന്ന പോലെ ഞാൻ ആസ്വദിക്കുന്നു: കോലി