അനുബന്ധ വാര്ത്തകള്
- Priyansh Arya: 'സെഞ്ചുറിയൊന്നും എനിക്ക് വേണ്ട, ടീം മുഖ്യം'; അന്ന് 3.8 കോടി ചെലവാക്കിയത് ചുമ്മാതല്ല !
- Punjab Kings vs Lucknow Super Giants: പഞ്ചാബിന്റെ വിജയഗാഥ തുടരുന്നു; ലഖ്നൗവിനു തോൽവി
- 30 പന്തിൽ 34 റൺസ് മാത്രം, ചെന്നൈയെ തോൽപ്പിച്ചത് മാറ്റ് ഷോർട്സ്, ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും റുതുരാജ് പരാജയം
- ഇങ്ങനെയാണോ പരിക്ക് കൈകാര്യം ചെയ്യുക, വയ്യാതിരുന്നിട്ടും ആയുഷിനെ കളിപ്പിച്ചു, പരിക്ക് മോശമാക്കി : സിഎസ്കെയ്ക്കെതിരെ അശ്വിൻ
- CSK vs SRH : 2 ഓവറുകളിൽ വന്നത് 4 റൺസ് മാത്രം, കളി തോറ്റത് അവിടെ: തുറന്നുപറഞ്ഞ് റുതുരാജ് ഗെയ്ക്ക്വാദ്
Punjab Kings: 'അൽ പഞ്ചാബ്'; ആരുണ്ടെടാ തോൽപ്പിക്കാൻ?
ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചാണ് പഞ്ചാബ് തുടങ്ങിയത്
Punjab Kings: ഐപിഎലിൽ തോൽവി അറിയാതെ കുതിപ്പ് തുടർന്ന് പഞ്ചാബ് കിങ്‌സ്. സീസണിലെ ആറ് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഒരു തോൽവി പോലും പഞ്ചാബ് വഴങ്ങിയിട്ടില്ല. ഐപിഎൽ ചരിത്രത്തിലെ അപൂർവ റെക്കോർഡ് കൂടിയാണിത്.
ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചാണ് പഞ്ചാബ് തുടങ്ങിയത്. രണ്ടാം മത്സരത്തിൽ ചെന്നൈയെ അഞ്ച് വിക്കറ്റിനു തോൽപ്പിച്ചു. കൊൽക്കത്തയ്‌ക്കെതിരായ മൂന്നാം മത്സരം മഴമൂലം ഉപേക്ഷിച്ചു. സൺറൈസേഴ്‌സിനെതിരായ മത്സരത്തിൽ ആറ് വിക്കറ്റിനും മുംബൈയ്‌ക്കെതിരെ ഏഴ് വിക്കറ്റിനുമായിരുന്നു പഞ്ചാബിന്റെ ജയം. ഇന്നലെ നടന്ന ലഖ്‌നൗവിനെതിരായ മത്സരത്തിൽ 54 റൺസിന്റെ ജയം സ്വന്തമാക്കാനും പഞ്ചാബിനു സാധിച്ചു.
ഐപിഎലിൽ തുടക്കംമുതൽ തോൽവി അറിയാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ പൂർത്തിയാക്കിയ ടീമെന്ന നേട്ടം പഞ്ചാബ് കൈവരിച്ചു. 2014 ൽ പഞ്ചാബും 2015 ൽ രാജസ്ഥാനും സ്വന്തമാക്കിയ തോൽവിയറിയാതെ അഞ്ച് മത്സരങ്ങൾ എന്ന റെക്കോർഡാണ് പഞ്ചാബ് കിങ്സ് ഇപ്പോൾ മറികടന്നിരിക്കുന്നത്.
പോയിന്റ് ടേബിളിൽ ഒന്നാമത് നിൽക്കുന്ന പഞ്ചാബിനെ തോൽപ്പിക്കാൻ കഴിഞ്ഞ സീസണിലെ ചാംപ്യൻമാരും നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരുമായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു മാത്രമേ സാധിക്കൂവെന്നാണ് ഐപിഎൽ ആരാധകർ കരുതുന്നത്.