അനുബന്ധ വാര്ത്തകള്
- ആ മനുഷ്യനെ ഔട്ടാക്കാൻ പാടില്ലായിരുന്നു, ആർസിബി തോറ്റ് നിമിഷം അതെന്ന് ആരാധകർ
- ഫോം വീണ്ടെടുക്കണമെങ്കിൽ പൃഥ്വി ഷാ അവരെ മാതൃകയാക്കണം: സെവാഗ്
- ഈ മികവ് അവസാനം വരെ പുലർത്താൻ കോലിയ്ക്കാവില്ല, പ്രതികരണവുമായി ഇർഫാൻ പത്താൻ
- കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിച്ചാണ് ശീലം, ഹർഷ ഭോഗ്ലെയ്ക്ക് ധവാൻ്റെ മറുപടി
- 2019ൽ അവനെ ടീമിലെടുത്തത് വെറുതെയല്ല, വിജയ് ശങ്കറിനെ പ്രശംസിച്ച് രവി ശാസ്ത്രി
ആർസിബിയെ നിർത്തിപറപ്പിച്ച് പൂരൻ, സ്വന്തമാക്കിയത് വമ്പൻ റെക്കോർഡ്
കരീബിയൻ കൈകരുത്തുമായി ഗ്രൗണ്ടിൽ വിസ്മയം തീർക്കുന്ന വിൻഡീസ് താരങ്ങളെ അസൂയയോടെയും ഒരല്പം ഭയം കലർന്ന ബഹുമാനത്തോടെയുമാണ് ക്രിക്കറ്റ് ലോകം നോക്കി കാണുന്നത്.വിജയപരാജയങ്ങൾ എളുപ്പം മാറിമറിയുന്ന കുട്ടി ക്രിക്കറ്റിൽ ഈ കരിബീയൻ കരുത്തിന് ഡിമാൻഡ് ഏറെയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ന് വമ്പൻ ശക്തിയല്ലെങ്കിൽ ടി20 ക്രിക്കറ്റിൽ ഇന്നും വിസ്മയങ്ങൾ തീർക്കാനാകുന്ന ടീമാക്കി വിൻഡീസിനെ മാറ്റുന്നത് ഈ ബാറ്റിംഗ് വിസ്ഫോടനം തീർക്കാനാകുന്ന ഈ താരങ്ങളുടെ സാന്നിധ്യമാണ്.
ഇപ്പോഴിതാ പതിനാറാം ഐപിഎൽ സീസണിലും ലോകം ഒരു വിൻഡീസ് കൈകരുത്തിന് മുന്നിൽ അത്ഭുതപ്പെട്ട് നിൽക്കുകയാണ്. ഐപിഎല്ലിൽ ആർസിബിക്കെതിരായ മത്സരത്തിൽ വെറും 15 പന്തിലാണ് വിൻഡീസ് താരമായ നിക്കോളാസ് പൂരൻ ലഖ്നൗവിനായി അർധസെഞ്ചുറി തികച്ചത്. വെറും 19 പന്തിൽ നിന്നും 62 റൺസാണ് താരം നേടിയത്. 15 പന്തിലെ അർധസെഞ്ചുറിയോടെ ഐപിഎല്ലിലെ വേഗതയേറിയ രണ്ടാമത്തെ അർധസെഞ്ചുറിയെന്ന നേട്ടമാണ് നിക്കോളാസ് പൂരൻ സ്വന്തമാക്കിയത്.
ഐപിഎല്ലിൽ 15 പന്തുകളിൽ നിന്നും അർധസെഞ്ചുറി നേടിയിട്ടില്ല മുൻ ഇന്ത്യൻ ഓൾറൗണ്ടർ യൂസുഫ് പത്താൻ്റെയും വിൻഡീസ് താരം സുനിൽ നരെയ്നിൻ്റെയും റെക്കോർഡിനൊപ്പമാണ് താരമെത്തിയത്. 14 പന്തിൽ നിന്ന് അർധസെഞ്ചുറി സ്വന്തമാക്കിയിട്ടുള്ള കെ എൽ രാഹുലാണ് ലിസ്റ്റിൽ ഒന്നാമതുള്ളത്.