1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Shikhar dhawan reply to harsha bhogle over strike rate

കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിച്ചാണ് ശീലം, ഹർഷ ഭോഗ്ലെയ്ക്ക് ധവാൻ്റെ മറുപടി

shikhar dhawan
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഒറ്റയാൾ പ്രകടനത്തോടെയാണ് ശിഖർ ധവാൻ പഞ്ചാബിനെ പൊരുതാവുന്ന സ്കോറിലേക്കെത്തിച്ചത്. ടീമംഗങ്ങളുടെ ആരുടെയും പിന്തുണയില്ലാതെ പഞ്ചാബ് നേടിയ 144 റൺസിൽ 99 റൺസും സ്വന്തമാക്കിയത് ധവാനായിരുന്നു. അതും 66 പന്തിൽ നിന്നും. പ്രകടനത്തിന് പിന്നാലെ കമൻ്റേറ്ററായ ഹർഷ ഭോഗ്ലെയ്ക്ക് മറുപടി നൽകിയിരിക്കുകയാണ് ധവാൻ.
 
 
നേരത്തെ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ധവാൻ 56 പന്തിൽ നിന്നും 86 റൺസ് നേടിയെങ്കിലും താരം വളരെ സാവധാനമാണ് ഇന്നിങ്ങ്സ് ആരംഭിച്ചതെന്ന് ഭോഗ്ലെ വിമർശനം ഉന്നയിച്ചിരുന്നു. ഇത് മനസ്സിൽ വെച്ചാണ് ധവാൻ മറുപടി പറഞ്ഞത്. എൻ്റെ സ്ട്രൈക്ക്റേറ്റിൻ്റെ കാര്യത്തിൽ താങ്കൾ ഇപ്പോൾ ഹാപ്പിയായിരിക്കുമല്ലെ. ധവാൻ ചോദിച്ചു. തൻ്റെ പ്രതികരണം മറ്റൊരു സാഹചര്യത്തിലായിരുന്നുവെന്നാണ് ഇതിനോട് ഹർഷ പ്രതികരിച്ചത്.
അടുത്ത ലേഖനം
2019ൽ അവനെ ടീമിലെടുത്തത് വെറുതെയല്ല, വിജയ് ശങ്കറിനെ പ്രശംസിച്ച് രവി ശാസ്ത്രി