1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Mumbai Indians vs RCB RCB eyes to keep playoff chances alive

ഒരു തോൽവി കൂടി ഇനി ആർസിബിക്ക് താങ്ങാനാവില്ല, നേരിടേണ്ടത് മുറിവേറ്റ മുംബൈയെ, ഇന്നത്തെ മത്സരത്തിൽ തീപ്പാറും

ശേഷിക്കുന്ന 4 മത്സരങ്ങളില്‍ 3 വിജയങ്ങളെങ്കിലും സ്വന്തമാക്കിയാലെ ആര്‍സിബിക്ക് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിലനിര്‍ത്താനാകു.

BCCI, IPL, IPL New codes, Cricket News
ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ ആര്‍സിബി ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടും. കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍സിനെതിരെ പരാജയമേറ്റതോടെ ആര്‍സിബി പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കെത്തിയിരുന്നു. ശേഷിക്കുന്ന 4 മത്സരങ്ങളില്‍ 3 വിജയങ്ങളെങ്കിലും സ്വന്തമാക്കിയാലെ ആര്‍സിബിക്ക് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിലനിര്‍ത്താനാകു. മുംബൈക്കെതിരായ മത്സരത്തിന് ശേഷം കരുത്തരായ എസ്ആര്‍എച്ച്, പഞ്ചാബ്, കൊല്‍ക്കത്ത ടീമുകള്‍ക്കെതിരെയാണ് ആര്‍സിബിയുടെ അടുത്ത മത്സരങ്ങള്‍.
 
ടൂര്‍ണമെന്റില്‍ ഒന്‍പതാം സ്ഥാനത്താണെങ്കിലും കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗവിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് മുംബൈ ഇന്ത്യന്‍സ് നടത്തിയത്. ഹാര്‍ദ്ദിക് പാണ്ഡ്യ, സൂര്യകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അനിശ്ചിതത്വമുണ്ടെങ്കിലും മുംബൈ ബാറ്റിംഗ് നിര തകര്‍പ്പന്‍ ഫോമിലേക്കെത്തിയത് മുംബൈയ്ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചെങ്കിലും പോയന്റ് ടേബിളില്‍ സ്ഥാനം മെച്ചപ്പെടുത്തി സീസണ്‍ അവസാനിപ്പിക്കാനാകും മുംബൈയുടെ ശ്രമം. അതേസമയം മുംബൈയ്‌ക്കെതിരായ മത്സരത്തിന് ശേഷം കരുത്തരായ എസ്ആര്‍എച്ച്, പഞ്ചാബ് എന്നിവര്‍ക്കെതിരെ മത്സരമുള്ളതിനാല്‍ ഇന്നത്തെ മത്സരം വിജയിക്കാനാകും ആര്‍സിബി ലക്ഷ്യമിടുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇഷാൻ എന്നേക്കാൾ ആ സ്ഥാനം അർഹിക്കുന്നുണ്ടെന്ന് എനിക്ക് തന്നെ തോന്നി, 2 മാസത്തോളം ഫോൺ ഓഫ് ചെയ്തുവെച്ചു: ലോകകപ്പിന് മുൻപത്തെ ദിവസങ്ങളെ പറ്റി സഞ്ജു