1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Vaibhav storm in IPL 15 year old shatters historic IPL Records

Vaibhav Suryavanshi: വീണ്ടും സെഞ്ചുറിക്കരികെ വീണു, പക്ഷേ റെക്കോർഡുകൾ വാരികൂട്ടി, സെൻസിബിൾ വൈഭവ്

ഐപിഎല്ലില്‍ വീണ്ടും തകര്‍പ്പന്‍ പ്രകടനം കൊണ്ട് വീണ്ടും വിസ്മയിപ്പിച്ച് 15കാരനായ വൈഭവ് സൂര്യവംശി.

Vaibhav Suryavanshi, IPL records, RR vs GT, Vaibhav suryavanshi records, David Warner
ഐപിഎല്ലില്‍ വീണ്ടും തകര്‍പ്പന്‍ പ്രകടനം കൊണ്ട് വീണ്ടും വിസ്മയിപ്പിച്ച് 15കാരനായ വൈഭവ് സൂര്യവംശി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 29 പന്തില്‍ 97 റണ്‍സുമായി തകര്‍ത്തടിച്ച വൈഭവിനെയല്ല ഇക്കുറി ഗുജറാത്തിനെതിരെ കാണാനായത്. ഒരു ഭാഗത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ സ്വന്തം വിക്കറ്റിന് വില നല്‍കി അര്‍ധസെഞ്ചുറി സ്വന്തമാക്കിയതിന് ശേഷം മാത്രമായിരുന്നു ഇത്തവണ വൈഭവിന്റെ താണ്ഡവം. തുടര്‍ച്ചയായ രണ്ടാം ഇന്നിങ്ങ്‌സിലും സെഞ്ചുറി നേട്ടം കൈവിട്ടെങ്കിലും ഒരുപിടി വമ്പന്‍ റെക്കോര്‍ഡുകള്‍ താരം സ്വന്തമാക്കി.
 
 ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 47 പന്തില്‍ 96 റണ്‍സാണ് വൈഭവ് നേടിയത്. ഇതോടെ ഐപിഎല്ലില്‍ അതിവേഗം 1000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം വൈഭവ് സ്വന്തമാക്കിയത്. 23 ഇന്നിങ്ങ്‌സില്‍ നിന്നാണ് വൈഭവ് 1000 റണ്‍സ് പിന്നിട്ടത്. 21 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 1000 പിന്നിട്ട ഷോണ്‍ മാര്‍ഷാണ് ഐപിഎല്ലില്‍ അതിവേഗം 1000 തികച്ച താരം. എന്നാല്‍ നേരിട്ട പന്തുകളുടെ കണക്കില്‍ വൈഭവാണ് മുന്നില്‍. ഷോണ്‍ മാര്‍ഷ് 545 പന്തില്‍ നിന്നാണ് 1000 തികച്ചതെങ്കില്‍ 440 ബോളില്‍ നിന്നാണ് വൈഭവിന്റെ നേട്ടം. 
 
 ഇതിന് പുറമെ ഒരു ഐപിഎല്‍ സീസണില്‍ പവര്‍പ്ലേ ഓവറുകളില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും താരം സ്വന്തമാക്കി. പവര്‍ പ്ലേയില്‍ മാത്രം 500ലേറെ റണ്‍സാണ് വൈഭവ് സീസണില്‍ സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റര്‍ കൂടിയാണ് വൈഭവ്. പവര്‍പ്ലേയില്‍ മാത്രം 521 റണ്‍സാണ് സീസണില്‍ വൈഭവ് നേടിയത്. ഡേവിഡ് വാര്‍ണര്‍ 2016ല്‍ ഹൈദരാബാദിനായി 467 റണ്‍സ് പവര്‍പ്ലേയില്‍ അടിച്ചെടുത്തിരുന്നു. ഈ നേട്ടമാണ് വൈഭവ് മറികടന്നത്. അതേസമയം ഐപിഎല്ലില്‍ 700ല്‍ കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന ആദ്യ അണ്‍ക്യാപ്ഡ് താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കി. 16 മത്സരങ്ങളില്‍ നിന്ന് 776 റണ്‍സാണ് താരം നേടിയത്.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Vaibhav Sooryavanshi: വീണ്ടും സെഞ്ചുറിക്കരികെ വീണ് 'ടീം മാൻ'; ഇത്തവണ നാല് റൺസ് അകലെ !