1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Extra batter making the game more one dimensional gill on impact sub rule

ഇംപാക്ട് പ്ലേയർ നിയമം ക്രിക്കറ്റിനെ വൺ സൈഡഡ് ഗെയിമാക്കുന്നു, വിമർശനവുമായി ശുഭ്മാൻ ഗില്ലും

ഒരു എക്‌സ്ട്രാ പ്ലെയര്‍ വരുമ്പോള്‍ കളി വണ്‍ ഡൈമന്‍ഷലായി മാറുന്നു. വെല്ലുവിളി നിറഞ്ഞ പിച്ചില്‍ 160 അല്ലെങ്കില്‍ 180 റണ്‍സ് ചേസ് ചെയ്യുന്നത് ഫ്‌ലാറ്റ് വിക്കറ്റില്‍ 220 ചേസ് ചെയ്യുന്നതിനേക്കാള്‍ എന്നെ സംബന്ധിച്ചിടത്തോളം എത്രയോ ആവേശകരമാണ്.

Impact player, IPL News, Cricket News, shubman gill
ഐപിഎല്‍ 2026 സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേ ഇമ്പാക്ട് പ്ലെയര്‍ നിയമത്തിനെതിരെ പ്രതികരിച്ച് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്‍. ക്രിക്കറ്റിന്റെ സ്‌കില്‍ നഷ്ടപ്പെടുത്തുന്ന പരിഷ്‌കരണമാണ് ഇമ്പാക്ട് പ്ലെയര്‍ നിയമമെന്നും ഇത് ക്രിക്കറ്റിനെ ബാറ്റര്‍മാരുടെ മാത്രം ഗെയിമാക്കി മാറ്റുന്നുവെന്നുമാണ് ഗില്ലിന്റെ നിരീക്ഷണം.
 
2023 സീസണില്‍ ബിസിസിഐ അവതരിപ്പിച്ച ഇംപാക്ട് പ്ലേയര്‍ നിയമം ഓരോ ഒരു അധിക ബാറ്ററോ ബോളറോ ഒരു മത്സരത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ അനുവദിക്കുന്നതാണ്. നിയമം 2027 സീസണ്‍ വരെ തുടരുമെന്നാണ് സൂചന. ഇതിന് ശേഷം കളിക്കാരുടെയും മറ്റും അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷമാകും നിയമം തുടരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഈ സാഹചര്യത്തിലാണ് ഗില്ലിന്റെ പ്രതികരണം.
 
'ക്രിക്കറ്റ് 11 പേരുടെ കളിയാണ്. നാം കളിക്കുന്ന പിച്ചിലും ഗ്രൗണ്ടിലും ഒരു അധിക ബാറ്ററെ ഉള്‍ക്കൊള്ളിക്കുന്നത് കളിയിലെ സ്‌കില്ലിനെയാണ്  എടുത്തുകളയുന്നത്.  ഒരു എക്‌സ്ട്രാ പ്ലെയര്‍ വരുമ്പോള്‍ കളി വണ്‍ ഡൈമന്‍ഷലായി മാറുന്നു. വെല്ലുവിളി നിറഞ്ഞ പിച്ചില്‍ 160 അല്ലെങ്കില്‍ 180 റണ്‍സ് ചേസ് ചെയ്യുന്നത് ഫ്‌ലാറ്റ് വിക്കറ്റില്‍ 220 ചേസ് ചെയ്യുന്നതിനേക്കാള്‍ എന്നെ സംബന്ധിച്ചിടത്തോളം എത്രയോ ആവേശകരമാണ്. ഗില്‍ വ്യക്തമാക്കി.
 
ഇമ്പാക്ട് പ്ലെയര്‍ നിയമം വന്നതോടെ ഐപിഎല്ലില്‍ 200ന് മുകളിലുള്ള സ്‌കോറുകള്‍ പതിവായിരുന്നു. പല ടീമുകളും 300 മാര്‍ക്ക് ലക്ഷ്യം വെച്ച് ബാറ്റ് ചെയ്യുന്ന സാഹചര്യം പോലും ഇത് മൂലമുണ്ടാകുന്നുണ്ട്. മത്സരത്തില്‍ റണ്‍സ് അധികം പിറക്കുന്നുവെങ്കിലും പലപ്പൊഴും അത് കൊണ്ട് മാത്രം മത്സരത്തില്‍ ആവേശം സൃഷ്ടിക്കാനാവുന്നില്ലെന്നതാണ് പല ആരാധകരുടെയും അഭിപ്രായം.
 
നമുക്ക് വ്യത്യസ്തമായ സാഹചര്യങ്ങളില്‍ വിജയിക്കുക എന്നതാണ് പ്രധാനമാവേണ്ടത്. നല്ല റണ്‍സൊഴുകുന്ന പിച്ചില്‍ ആര് 300 അടിക്കും എന്ന് നോക്കുന്നതില്‍ കാര്യമില്ല. ഗില്‍ പറഞ്ഞു. ക്രിക്കറ്റില്‍ എതിര്‍ ടീമിനേക്കാള്‍ സ്‌കോര്‍ ചെയ്യുക എന്നതാണ് പ്രധാനം. അത് 150- 200 ആയാലും 300- 350 ആയാലും. 300 റണ്‍സടിക്കുക എന്ന ഗ്ലോറിയല്ല മറിച്ച് ഏത് വിക്കറ്റിലും മികച്ച ടോട്ടല്‍ നേടുന്ന ടീമാകാനാണ് ആഗ്രഹിക്കുന്നത്. ഗില്‍ വ്യക്തമാക്കി.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഫ്രാൻസിനെതിരെ ടോസ്റ്റായി, ആഞ്ചലോട്ടിക്ക് കീഴിലും അടി തെറ്റി കാനറികൾ