IPL 2026: രാജസ്ഥാനോ പഞ്ചാബോ? അതോ അത്ഭുതമാകുമോ കൊൽക്കത്ത?
മുംബൈയ്‌ക്കെതിരെ രാജസ്ഥാൻ ജയിച്ചാൽ നാലാമത്തെ ടീമായി രാജസ്ഥാൻ പ്ലേ ഓഫിൽ എത്തും
IPL 2026: ഐപിഎലിൽ പ്ലേ ഓഫിൽ എത്തുന്ന നാലാമത്തെ ടീമിനെ ഇന്നറിയാം. ഉച്ചയ്ക്കു 3.30 നു മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മുംബൈ ഇന്ത്യൻസ് - രാജസ്ഥാൻ റോയൽസ് മത്സരം നിർണായകമാകും.
മുംബൈയ്‌ക്കെതിരെ രാജസ്ഥാൻ ജയിച്ചാൽ നാലാമത്തെ ടീമായി രാജസ്ഥാൻ പ്ലേ ഓഫിൽ എത്തും. അതേസമയം രാജസ്ഥാൻ തോറ്റാൽ നിലവിൽ നാലാം സ്ഥാനത്തുള്ള പഞ്ചാബിനാണ് പ്ലേ ഓഫ് സാധ്യത കൂടുതൽ. അപ്പോഴും ഒരു ട്വിസ്റ്റിനു സാധ്യതയുണ്ട്. കാരണം ആറാം സ്ഥാനത്തുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനു നെറ്റ് റൺറേറ്റിന്റെ ബലത്തിൽ പഞ്ചാബിനെ മറികടക്കാം !
മുംബൈ - രാജസ്ഥാൻ മത്സരത്തിൽ രാജസ്ഥാൻ തോൽക്കുകയും രാത്രി 7.30 നു നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത ഡൽഹി ക്യാപിറ്റൽസിനെ വലിയ മാർജിനിൽ തോൽപ്പിക്കുകയും വേണം. ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിൽ 77 റൺസിനു ജയിക്കണം, രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കിൽ ഡൽഹി ഉയർത്തുന്ന റൺസ് 12.1 ഓവറിൽ ചേസ് ചെയ്യണം.