Virat Kohli vs Travis Head: 'നിനക്ക് കൈ തരാൻ താൽപര്യമില്ല'; ഹെഡിനെ അവഗണിച്ച് കോലി (വീഡിയോ)
ആദ്യ ഇന്നിങ്‌സിൽ ഹൈദരബാദ് ഓപ്പണർ ട്രാവിസ് ഹെഡ് പുറത്തായപ്പോൾ കോലി നടത്തിയ സെലിബ്രേഷനിൽ നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം
Virat Kohli and Travis Head
Virat Kohli vs Travis Head: ക്രിക്കറ്റ് ആരാധകർക്കിടയിൽ ചർച്ചയായി വിരാട് കോലിയും ട്രാവിസ് ഹെഡും തമ്മിലുള്ള തർക്കം. ഐപിഎലിലെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു - സൺറൈസേഴ്‌സ് ഹൈദരബാദ് മത്സരത്തിനിടെയാണ് സംഭവം. മത്സരശേഷം ഹെഡിനു കൈ കൊടുക്കാൻ കോലി വിസമ്മതിക്കുകയും ചെയ്തു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ആദ്യ ഇന്നിങ്‌സിൽ ഹൈദരബാദ് ഓപ്പണർ ട്രാവിസ് ഹെഡ് പുറത്തായപ്പോൾ കോലി നടത്തിയ സെലിബ്രേഷനിൽ നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. റാഷിക് സലാം ദാറിന്റെ പന്തിൽ 16 പന്തിൽ 26 റൺസെടുത്ത ഹെഡ് ബൗൾഡ് ആകുകയായിരുന്നു. ഹെഡിനെ പ്രകോപിപ്പിക്കുന്ന തരത്തിലാണ് ഈ സമയത്ത് കോലി ആഹ്ലാദപ്രകടനം നടത്തിയത്. അതുകഴിഞ്ഞ് ആർസിബിയുടെ ബാറ്റിങ് നടക്കുന്ന സമയത്ത് കോലിയും ഹെഡും തമ്മിൽ വാക്കേറ്റമുണ്ടായി. കോലി ഹെഡിനോടു ദേഷ്യപ്പെട്ടു സംസാരിച്ചു. മറുപടിയായി ഹെഡും എന്തോ പറയുന്നുണ്ടായിരുന്നു. ഹെഡിനെ പന്തെറിയാൻ കോലി വെല്ലുവിളിക്കുകയും ചെയ്തു.
മത്സരശേഷം എതിർ ടീം താരങ്ങൾക്കു കൈ കൊടുക്കാൻ കോലി ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോൾ ഹെഡിനെ അവഗണിച്ചു. കോലിക്ക് കൈ കൊടുക്കാൻ ഹെഡ് തയ്യാറായിരുന്നു. കൈ നീട്ടിയെങ്കിലും ഹെഡിനെ കണ്ടഭാവം കോലി നടിച്ചില്ല. ഹൈദരബാദ് നായകൻ പാറ്റ് കമ്മിൻസ്, ഹൈദരബാദിന്റെ താരങ്ങളായ അഭിഷേക് ശർമ, ഇഷാൻ കിഷൻ തുടങ്ങിയവർക്കെല്ലാം കോലി കൈ കൊടുത്തു. ഹെഡിനെ മാത്രമാണ് ഒഴിവാക്കിയത്.Virat Kohli didnt shake hands with Travis Head after the match ended. pic.twitter.com/74UEXm1aUV
— Cricketopia (@CricketopiaCom) May 22, 2026