അനുബന്ധ വാര്‍ത്തകള്‍
- ഹാർദിക് പാണ്ഡ്യയെ കുറ്റപ്പെടുത്തരുത്; വിമർശകർക്ക് മറുപടിയുമായി മുൻ മുംബൈ കോച്ച് റോബിൻ സിംഗ്
- 220 റണ്‍സ് കൂട്ടുക്കെട്ട്, 152 റണ്‍സുമായി രാഹുലിന്റെ സംഹാരതാണ്ഡവം, പഞ്ചാബിനെതിരെ 264 റണ്‍സുമായി ഡല്‍ഹി
- അമ്മയെ നഷ്ടമായി, 2 ദിവസത്തിൽ തന്നെ തിരിച്ചെത്തി മുകേഷ് ചൗധരി, മുംബൈക്കെതിരെ തീപ്പാറുന്ന പ്രകടനം, യഥാർഥ പോരാളി
- Rishab Pant : 27 കോടി വെറും പാഴ്, ഉത്തരവാദിത്തമില്ലാത്ത ബാറ്റിംഗ്, ക്യാപ്റ്റൻസിയിലും ശോകം, നിരാശപ്പെടുത്തി വീണ്ടും റിഷഭ് പന്ത്
- LSG vs RR : സ്കൂൾ വിട്ടത് പോലെ എൽഎസ്ജി, പൂജ്യത്തിന് പുറത്തായത് 4 പേർ, രാജസ്ഥാന് ഗംഭീരവിജയം
264 പോലും ഒന്നുമായില്ല : ഡൽഹിയെ ആദ്യ പന്ത് മുതൽ പറപ്പിച്ച് പഞ്ചാബ്, രാഹുലിന്റെ 152 നോട്ടൗട്ട് വെറുതെയായി
രാഹുലിന്റെ ചരിത്ര ഇന്നിങ്‌സ് വെറുതെയായി
ഐപിഎല്‍ 2026ല്‍ ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന അത്യന്തം ആവേശകരമായ പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്‌സ് ടി20 ക്രിക്കറ്റില്‍ എഴുതിചേര്‍ത്തത് പുതിയ ചരിത്രം.ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറിലാണ് പഞ്ചാബ് മറികടന്നത്. ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ ചെയ്‌സാണ് ഇന്നലെ പഞ്ചാബ് നടത്തിയത്.
രാഹുലിന്റെ ചരിത്ര ഇന്നിങ്‌സ് വെറുതെയായി
ഡല്‍ഹിക്കായി കെ.എല്‍. രാഹുല്‍ വെറും 67 പന്തില്‍ പുറത്താകാതെ 152 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരം നടത്തുന്ന ആദ്യ 150 റണ്‍സ് പ്രകടനവും ഐപിഎല്‍ ചരിത്രത്തിലെ മൂന്നാമത്തെ മികച്ച വ്യക്തിഗത സ്‌കോറുമാണ് രാഹുല്‍ കുറിച്ചത്. 44 പന്തില്‍ 91 റണ്‍സുമായി നിതീഷ് റാണ മികച്ച പിന്തുണ നല്‍കിയപ്പോള്‍ 220 റണ്‍സ് കൂട്ടുക്കെട്ടാണ് രണ്ടാം വിക്കറ്റില്‍ പിറന്നത്. 264 എന്ന വമ്പന്‍ സ്‌കോര്‍ നേടിയെങ്കിലും ഡല്‍ഹിക്ക് അതേ നാണയത്തിലാണ് പഞ്ചാബ് മറുപടി കൊടുത്തത്.
മത്സരത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ വമ്പന്‍ വിജയലക്ഷ്യം ഒരു ഘട്ടത്തിലും പഞ്ചാബിനെ ഭയപ്പെടുത്തിയില്ല. പവര്‍പ്ലേയില്‍ ബാറ്റര്‍മാര്‍ കടന്നാക്രമിച്ചപ്പോള്‍ 6 ഓവറില്‍ പിറന്നത് 120 റണ്‍സ്.ഓപ്പണര്‍മാരായ പ്രഭ് സിമ്രാന്‍ സിംഗ് 26 പന്തില്‍ 5 സിക്‌സും 9 ഫോറും സഹിതം 76 റണ്‍സും പ്രിയാന്‍ഷ് ആര്യ 17 പന്തില്‍ 5 സിക്‌സും 2 ഫോറും സഹിതം 47 റണ്‍സും നേടി. മധ്യനിരയില്‍ 36 പന്തില്‍ 71 റണ്‍സുമായി നായകന്‍ ശ്രേയസ് അയ്യരും തിളങ്ങിയപ്പോള്‍ അനായാസ വിജയമാണ് പഞ്ചാബ് നേടിയത്. മത്സരത്തില്‍ ശ്രേയസിന്റെ 2 ക്യാച്ചുകള്‍ ഡല്‍ഹി കൈവിട്ടതും നിര്‍ണായകമായി.
2 ഇന്നിങ്ങ്‌സുകളും ചേര്‍ന്ന് 529 റണ്‍സാണ് 40 ഓവര്‍ മത്സരത്തില്‍ പിറന്നത്. 33 സിക്‌സുകളും മത്സരത്തില്‍ പിറന്നു. വിജയത്തോടെ പഞ്ചാബ് 13 പോയന്റോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.