അനുബന്ധ വാര്‍ത്തകള്‍
- Vaibhav Sooryavanshi : സീനിയേഴ്സെല്ലാം അങ്ങ് മാറി നിൽക്ക്.., ഓറഞ്ച് ക്യാപ് തൂക്കി വൈഭവ്, ഒപ്പം ഒരുപിടി റെക്കോർഡുകളും
- Vaibhav Sooryavanshi : ഇനി മറുചോദ്യമില്ല, ഇന്ത്യക്കാരിലെ സിക്സർ വീരനായി വൈഭവ്
- മികച്ച തുടക്കങ്ങൾ നൽകാൻ വൈഭവിന് സാധിക്കുന്നു, പക്ഷേ വലിയ ഇന്നിങ്ങ്സുകളാക്കി മാറ്റാനാകണം
- Vaibhav Sooryavanshi :തിരക്ക് വേണ്ട, വൈഭവിനെ കൃത്യമായി ഗ്രൂം ചെയ്യും, സീനിയർ ടീമിൽ വിളി വൈകുന്നതിൽ കാരണമുണ്ട്
- Gold Price : ഇറക്കുമതി തീരുവ 15 ശതമാനം ഉയർത്തി, സ്വർണവിലയിൽ ഒറ്റയടിക്ക് 10,200 രൂപയുടെ കുതിപ്പ്
Vaibhav Sooryavanshi : 20 ഓവര്‍ ബാറ്റ് ചെയ്യാനായാല്‍ 200 റണ്‍സടിക്കും, ഗെയ്ലിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ആഗ്രഹമെന്ന് വൈഭവ്
ഇംഗ്ലണ്ട് മുന്‍ താരം കെവിന് പീറ്റേഴ്സണിന്റെ യൂട്യൂബ് ചാനലിലാണ് വൈഭവ് മനസ്സ് തുറന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ക്രിസ് ഗെയ്ലിന്റെ റെക്കോര്‍ഡ് തകര്‍ക്കുകയാണ് തന്റെ ലക്ഷ്യമെന്ന് തുറന്നുപറഞ്ഞ് യുവതാരം വൈഭവ് സൂര്യവംശി. ഐപിഎല്ലില്‍ 2013ല്‍ പുണെ വാരിയേഴ്സിനെതിരെ 66 പന്തിലാണ് താരം 175 റണ്‍സെടുത്തത്. 17 സിക്സും 13 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്ങ്സ്. ഈ റെക്കോര്‍ഡ് തകര്‍ത്ത് ടി20 ഫോര്‍മാറ്റില്‍ ആദ്യ 200 സ്വന്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് വൈഭവ് വ്യക്തമാക്കിയത്.
ഇംഗ്ലണ്ട് മുന്‍ താരം കെവിന് പീറ്റേഴ്സണിന്റെ യൂട്യൂബ് ചാനലിലാണ് വൈഭവ് മനസ്സ് തുറന്നത്. ഐപിഎല്ലിലെ ആ റെക്കോര്‍ഡ് എനിക്ക് തകര്‍ക്കണം. ടി20 ഫോര്‍മാറ്റില്‍ 200 റണ്സടിക്കണമെന്നും ആഗ്രഹമുണ്ട്. ഏതെങ്കിലും മത്സരത്തില്‍ 20 ഓവര്‍ ബാറ്റ് ചെയ്യാന്‍ സാധിച്ചാല്‍ ഉറപ്പായും ആ റെക്കോര്‍ഡ് മറികടക്കും വൈഭവ് പറഞ്ഞു. 2026 ഐപിഎല്‍ സീസണില്‍ തകര്‍പ്പന്‍ ഫോമിലാണ് യുവതാരം. 14 മത്സരങ്ങളില്‍ നിന്ന് 583 റണ്‍സാണ് സീസണില്‍ താരം നേടിയിട്ടുള്ളത്. ഐപിഎല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം വൈഭവ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. 53 സിക്സുകളാണ് വൈഭവ് ഈ സീസണില്‍ അടിച്ചത്. 59 സിക്സുകള്‍ ഒരു സീസണില്‍ നേടിയ ക്രിസ് ഗെയ്ല് മാത്രമാണ് വൈഭവിന് മുന്നിലുള്ളത്.