1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Delhi Capitals Lowest Powerplay Score in IPL

പവർപ്ലേയിലെ ഏറ്റവും മോശം സ്‌കോർ; നാണക്കേടിന്റെ റെക്കോർഡുമായി ഡൽഹി

ആറ് ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 13 റൺസ് മാത്രമാണ് ആർസിബിക്കെതിരായ മത്സരത്തിലെ പവർപ്ലേയിൽ ഡൽഹി നേടിയത്

RCB vs DC
RCB vs DC

ഐപിഎൽ ക്രിക്കറ്റ് ചരിത്രത്തിൽ പവർപ്ലേയിലെ ഏറ്റവും മോശം പ്രകടനവുമായി ഡൽഹി ക്യാപിറ്റൽസ്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിലാണ് പവർപ്ലേയിലെ ഏറ്റവും കുറവ് റൺസ് പട്ടികയിൽ ഡൽഹി ക്യാപിറ്റൽസ് ഒന്നാം സ്ഥാനത്തെത്തിയത്. 
 
ആറ് ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 13 റൺസ് മാത്രമാണ് ആർസിബിക്കെതിരായ മത്സരത്തിലെ പവർപ്ലേയിൽ ഡൽഹി നേടിയത്. ആർസിബിക്കായി ഭുവനേശ്വർ കുമാറും ജോഷ് ഹെയ്‌സൽവുഡും പവർപ്ലേയിൽ മൂന്ന് വീതം വിക്കറ്റുകൾ നേടി. 
 
2022 സീസണിൽ രാജസ്ഥാൻ റോയൽസിനെതിരെ 14/3 എന്ന നിലയിൽ സൺറൈസേഴ്‌സ് ഹൈദരബാദ് പരുങ്ങിയതാണ് നാണക്കേടിന്റെ റെക്കോർഡ് പുസ്‌കതത്തിൽ ഒന്നാം സ്ഥാനത്തായിരുന്നത്. അതാണ് ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ് മറികടന്നത്. 2009 ൽ 14/2 എന്ന നിലയിൽ ആർസിബിക്കെതിരായ മത്സരത്തിലെ പവർപ്ലേയിൽ രാജസ്ഥാൻ റോയൽസും നാണംകെട്ടിട്ടുണ്ട്. 
About Writer
WEBDUNIA