1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Delhi Capitals all out for 75

RCB vs DC: 264 അടിച്ചുകൂട്ടിയവരെ 75 ൽ ഒതുക്കി ആർസിബി; ഒൻപത് വിക്കറ്റ് ജയം

ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്കു സ്‌കോർ ബോർഡിൽ എട്ട് റൺസ് ആകുമ്പോഴേക്കും ആറ് വിക്കറ്റ് നഷ്ടമായി

RCB
RCB

RCB vs DC: പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ 264 റൺസ് അടിച്ചുകൂട്ടിയ ഡൽഹി ക്യാപിറ്റൽസിനെ അവരുടെ തട്ടകത്തിൽവെച്ച് 75 നു ഓൾഔട്ടാക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. മറുപടി ബാറ്റിങ്ങിൽ 6.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആർസിബി ലക്ഷ്യംകണ്ടു. സീസണിൽ ആർസിബിയുടെ ആറാം ജയമാണിത്. 
 
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്കു സ്‌കോർ ബോർഡിൽ എട്ട് റൺസ് ആകുമ്പോഴേക്കും ആറ് വിക്കറ്റ് നഷ്ടമായി. ഭുവനേശ്വർ കുമാറും ജോഷ് ഹെയ്‌സൽവുഡും ചേർന്നാണ് ഡൽഹിയുടെ കഥ കഴിച്ചത്. ഭുവി മൂന്ന് ഓവറിൽ അഞ്ച് റൺസ് മാത്രം വഴങ്ങി മൂന്നും ഹെയ്‌സൽവുഡ് 3.3 ഓവറിൽ 12 വഴങ്ങി നാലും വിക്കറ്റ് വീഴ്ത്തി. റാഷിക് ദാർ, സുയാഷ് ശർമ, ക്രുണാൽ പാണ്ഡ്യ എന്നിവർക്കു ഓരോ വിക്കറ്റ്. 33 പന്തിൽ 30 റൺസെടുത്ത അഭിഷേക് പോറലും 18 പന്തിൽ 19 റൺസെടുത്ത ഡേവിഡ് മില്ലറും ഇല്ലായിരുന്നെങ്കിൽ ഡൽഹി 50 കടക്കില്ലായിരുന്നു. കെയ്ൽ ജാമിസൺ 13 പന്തിൽ 12 റൺസെടുത്തു. 
 
മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ ജേക്കബ് ബെതേൽ (11 പന്തിൽ 20), വിരാട് കോലി (15 പന്തിൽ പുറത്താകാതെ 23), ദേവ്ദത്ത് പടിക്കൽ (13 പന്തിൽ പുറത്താകാതെ 34) എന്നിവർ തിളങ്ങി. 
About Writer
WEBDUNIA
അടുത്ത ലേഖനം
Virat Kohli: ഐപിഎലിൽ 9,000 റൺസ് നേടുന്ന ഏകതാരം; പുതിയ നേട്ടവുമായി കോലി