1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Told fleming iam trying to be aggressive: Ruturaj

അഗ്രസീവാകാൻ ഫ്ലെമിങ് പറഞ്ഞിരുന്നു, പറ്റുന്നില്ലായിരുന്നു, പിച്ചിൽ പന്തിന് ലഭിച്ചത് അസൗഭാവികമായ ബൗൺസ് : റുതുരാജ്

ചെന്നൈ ബാറ്റിങ്ങിന്റെ തുടക്കത്തില്‍ പിച്ചില്‍ നിന്ന് മികച്ച പിന്തുണയാണ് ബൗളര്‍മാര്‍ക്ക് കിട്ടിയതെന്നും ചെന്നൈ റണ്‍സ് കണ്ടെത്തി തുടങ്ങിയപ്പോഴേക്കും സമയം വൈകിയിരുന്നുവെന്നും റുതുരാജ് പറയുന്നു.

Ruturaj Gaikwad, IPL News, Ruturaj gaikwad, CSK vs SRH
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നേരിട്ട തോല്‍വിയില്‍ വിശദീകരണവുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ റുതുരാജ് ഗെയ്ക്ക്വാദ്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ചെന്നൈ റുതുരാജിന്റെ 74 റണ്‍സിന്റെ മികവിലാണ് 158 എന്ന പൊരുതാവുന്ന സ്‌കോറിലെത്തിയത്. ചെന്നൈ ബാറ്റിങ്ങിന്റെ തുടക്കത്തില്‍ പിച്ചില്‍ നിന്ന് മികച്ച പിന്തുണയാണ് ബൗളര്‍മാര്‍ക്ക് കിട്ടിയതെന്നും ചെന്നൈ റണ്‍സ് കണ്ടെത്തി തുടങ്ങിയപ്പോഴേക്കും സമയം വൈകിയിരുന്നുവെന്നും റുതുരാജ് പറയുന്നു.
 
സത്യസന്ധമായി പറയുകയാണെങ്കില്‍ തുടക്കത്തിലെ ബാറ്റിംഗ് എളുപ്പമായിരുന്നില്ല. പേസ് സ്ഥിരമായിരുന്നില്ല. കൂടാതെ പിച്ചില്‍ നിന്ന് ബൗളര്‍മാര്‍ക്ക് ലഭിച്ച ബൗണ്‍സും. ഇത് ബാറ്റിംഗ് ദുഷ്‌കരമാക്കി. തുടക്കത്തിലെ വിക്കറ്റുകള്‍ വീണില്ലായിരുന്നെങ്കില്‍ 170- 180 റണ്‍സ് നേടാമായിരുന്നു.  കഴിഞ്ഞ 3 കളികളിലും പിച്ചിനെ 60- 70 ശതമാനം മനസിലാക്കാന്‍ പറ്റിയിരുന്നു. എന്നാല്‍ ഇന്ന് അതിനായില്ല. പിച്ചിനനുസരിച്ച് കളിക്കാന്‍ ശരിക്കും കഷ്ടപ്പെട്ടു. റണ്‍സ് അടിച്ചുകയറ്റാന്‍ ഫ്‌ലെമിങ് പറഞ്ഞിരുന്നു. എന്നാല്‍ എല്ലാം നോക്കുന്നുണ്ട്. പിച്ചില്‍ നിന്ന് അസാധാരണമായ ബൗണ്‍സാണ്, റണ്‍സ് ലഭിക്കുന്നില്ല എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്.
 
ഞങ്ങളുടെ തുടക്കം നല്ലതായിരുന്നില്ല. 6 പന്തില്‍ 10 റണ്‍സുമായാണ് ഞാന്‍ തുടങ്ങിയത്. എന്നാല്‍ വിക്കറ്റുകള്‍ വീണു. വേറേത് പിച്ചാണെങ്കിലും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കാമായിരുന്നു. സമയം എടുത്ത് കളിയെ സമീപിക്കാം എന്ന് ചിന്തിക്കുന്നത് അങ്ങനെയാണ്. തുടക്കത്തിലെ 2 വിക്കറ്റുകള്‍ വീണില്ലായിരുന്നുവെങ്കില്‍ ബൗളിങ്ങില്‍ മുകേഷിനെ കൊണ്ടുവരാമായിരുന്നു. എന്നാല്‍ 2 വിക്കറ്റുകള്‍ വീണതും ഇമ്പാക്റ്റ് പ്ലെയറെ കൊണ്ടുവരേണ്ടി വന്നു. റുതുരാജ് പറഞ്ഞു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ടീമിന്റെ താളം കളയാനില്ല, പിള്ളേര്‍ കളിച്ചു റെഡിയാകട്ടെ, ഫിറ്റ്‌നസ് വീണ്ടെടുത്തെങ്കിലും മൈതാനത്തേക്കില്ലെന്ന് ധോനി