പവര്‍പ്ലേയിലെ ഏറ്റവും മോശം സ്‌കോര്‍, ആ നാണക്കേട് ഇനി ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അക്കൗണ്ടില്‍
2022ല്‍ രാജസ്ഥാനെതിരെ പവര്‍പ്ലേയില്‍ ഹൈദരാബാദിന് 3 വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സെ നേടാനായിരുന്നുള്ളു.
ഐപിഎല്ലില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തം അക്കൗണ്ടിലാക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. പവര്‍ പ്ലേയിലെ ഏറ്റവും കുറഞ്ഞ സ്‌കോറെന്ന നാണക്കേടാണ് ഡല്‍ഹി സ്വന്തമാക്കിയത്. ആര്‍സിബിക്കെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ പവര്‍പ്ലേയില്‍ 13 റണ്‍സ് മാത്രമാണ് ഡല്‍ഹി സ്വന്തമാക്കിയത്. ആറോവറില്‍ 6 വിക്കറ്റുകളും ഡല്‍ഹിക്ക് നഷ്ടമായിരുന്നു. രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരബാദ് ടീമുകളുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് ഡല്‍ഹി സ്വന്തമാക്കിയത്.
2022ല്‍ രാജസ്ഥാനെതിരെ പവര്‍പ്ലേയില്‍ ഹൈദരാബാദിന് 3 വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സെ നേടാനായിരുന്നുള്ളു. 2009ല്‍ ആര്‍സിബിക്കെതിരെ 2 വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സാണ് ഹൈദരാബാദ് നേടിയത്. ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് 15 റണ്‍സിന് 2 വിക്കറ്റുകളുമായി പട്ടികയില്‍ നാലാമതാണ്.
ഇന്നലെ ആര്‍സിബിക്കെതിരായ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ 9 വിക്കറ്റിന്റെ ആധികാരികമായ വിജയമാണ് ആര്‍സിബി നേടിയത്. ഡല്‍ഹി ഇന്നിങ്ങ്‌സ് 75 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ ആര്‍സിബി 6.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 11 പന്തില്‍ 20 റണ്‍സെടുത്ത ജേക്കബ് ബേഥലിനെയാണ് ആര്‍സിബിക്ക് നഷ്ടമായത്. ദേവ്ദത്ത് പടിക്കല്‍ 13 പന്തില്‍ 34 റണ്‍സും വിരാട് കോലി 15 പന്തില്‍ 23 റണ്‍സും നേടി പുറത്താവാതെ നിന്നു. ആര്‍സിബിക്കായി ജോഷ് ഹേസല്‍വുഡ് നാലും ഭുവനേശ്വര്‍ കുമാര്‍ മൂന്നും വിക്കറ്റുകള്‍ നേടി.
