Chennai Super Kings: ചെന്നൈയ്ക്കു വൻ തിരിച്ചടി; പ്രധാന ബൗളർ പരുക്ക് മൂലം പുറത്ത് !
പരുക്ക് ഭേദമാകാൻ 12 ആഴ്ചയിലധികം സമയം വേണ്ടിവരുമെന്നാണ് ചെന്നൈ മാനേജ്‌മെന്റ് അറിയിക്കുന്നത്
Khaleel Ahamed
Chennai Super Kings: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനു വൻ തിരിച്ചടി. ഇടംകൈയൻ പേസർ ഖലീൽ അഹമ്മദ് പരുക്കിനെ തുടർന്ന് ടീമിൽ നിന്ന് പുറത്ത്. താരത്തിനു വലത് തുടയിലെ പേശിക്കാണ് പരുക്കേറ്റത്.
പരുക്ക് ഭേദമാകാൻ 12 ആഴ്ചയിലധികം സമയം വേണ്ടിവരുമെന്നാണ് ചെന്നൈ മാനേജ്‌മെന്റ് അറിയിക്കുന്നത്. പൂർണ വിശ്രമം ആവശ്യമാണെന്ന് ടീം ഫിസിയോ അറിയിച്ചിട്ടുണ്ട്. ഇതോടെ ഒൻപത് ലീഗ് മത്സരങ്ങൾ ബാക്കിനിൽക്കെ, ഖലീൽ ടീമിൽനിന്നു പുറത്തായി. 2025 സീസണിനു മുന്നോടിയായി 4.8 കോടി രൂപയ്ക്കാണ് ഖലീൽ ചെന്നൈയിലെത്തിയത്.
ഏപ്രിൽ 14 നു ചെപ്പോക്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലാണ് ഖലീൽ അഹമ്മദിനു പരുക്കേറ്റത്. ഈ സീസണിൽ ചെന്നൈയ്ക്കായി അഞ്ച് കളികളിൽ നിന്ന് രണ്ട് വിക്കറ്റാണ് ഖലീൽ അഹമ്മദ് വീഴ്ത്തിയിരിക്കുന്നത്.