അനുബന്ധ വാര്‍ത്തകള്‍
- പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിന് മുൻപ് മുംബൈയ്ക്ക് കനത്ത തിരിച്ചടി, രോഹിത് കളിച്ചേക്കില്ല
- "രണ്ട് വഴി മാത്രമാണ് നമുക്ക് മുന്നിലുള്ളത് ": ആർസിബിയോടുള്ള തോൽവിക്ക് പിന്നാലെ മുംബൈ ഡ്രസ്സിംഗ് റൂമിൽ ഹാർദിക്കിന്റെ 'മാസ്' പ്രസംഗം
- ബുമ്ര നിറം മങ്ങി, സൂര്യയും തിലകും നിരാശപ്പെടുത്തുന്നു, നീലപ്പടയ്ക്ക് എന്തുപറ്റി?
- ആ പഴയ ബുമ്ര എവിടെ പോയി ? 5 മത്സരങ്ങളിൽ ഒരു വിക്കറ്റ് പോലുമില്ലല്ലോ, മുംബൈ ക്യാമ്പ് ആശങ്കയിൽ
- ജയിച്ചുകൊണ്ട് തുടങ്ങി, എന്നാൽ തോൽവി ശീലമാക്കി, മുംബൈയും അടിത്തട്ടിലേക്ക്, ആർസിബിയോട് തോറ്റത് 18 റൺസിന്
ജയിച്ചേ മതിയാകു, ജീവന്മരണപോരാട്ടത്തിന് മുംബൈ ഇന്നിറങ്ങുന്നു, എതിരാളികള്‍ ശ്രേയസിന്റെ പഞ്ചാബ്
സീസണില്‍ ഇതുവരെ പരാജയപ്പെടാത്ത പഞ്ചാബ് കിങ്ങ്സാണ് മുംബൈയുറ്റെ എതിരാളികള്‍.
ഐപിഎല്ലില്‍ നിര്‍ണായകമത്സരത്തില്‍ പഞ്ചാബ് കിങ്ങ്സിനെ നേരിടാനൊരുങ്ങി മുംബൈ ഇന്ത്യന്‍സ്. ആദ്യ മത്സരത്തില്‍ വിജയിക്കാനായെങ്കിലും പിന്നീടുള്ള 3 മത്സരങ്ങളില്‍ തുടര്‍ച്ചയായ തോല്‍വിയാണ് മുംബൈ ഏറ്റുവാങ്ങിയത്. അതിനാല്‍ തന്നെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ മുംബൈയ്ക്ക് ഇന്ന് വിജയം ആവശ്യമാണ്. സീസണില്‍ ഇതുവരെ പരാജയപ്പെടാത്ത പഞ്ചാബ് കിങ്ങ്സാണ് മുംബൈയുറ്റെ എതിരാളികള്‍. പഞ്ചാബിന് 4 മത്സരങ്ങളില്‍ നിന്ന് 7 പോയന്റും മുംബൈയ്ക്ക് 2 പോയന്റുമാണുള്ളത്.
ബാറ്റിങ്ങിലും ബൗളിങ്ങിലുമെല്ലാം വമ്പന്‍ താരങ്ങളുണ്ടെങ്കിലും ബാറ്റിംഗ് നിരയുടെ മോശം പ്രകടനമാണ് മുംബൈയെ കാര്യമായി അലട്ടുന്നത്. ടോപ് ഓര്‍ഡറിലും മിഡില്‍ ഓര്‍ഡറിലും സ്ഥിരത കണ്ടെത്താന്‍ മുംബൈയ്ക്ക് സാധിച്ചിട്ടില്ല.തിലക് വര്‍മ, സൂര്യകുമാര്‍ എന്നിവരെല്ലാം തന്നെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. ബൗളിങ്ങില്‍ ജസ്പ്രീത് ബുമ്രയ്ക്ക് വിക്കറ്റ് നേടാനാവാത്തതും മുംബൈയ്ക്ക് തിരിച്ചടിയാണ്. ഇതിനിടെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മോശം ക്യാപ്റ്റന്‍സിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
മറുവശത്ത് പഞ്ചാബാകട്ടെ ഈ സീസണിലെ മികച്ച ടീമുകളില്‍ ഒന്നാണ്. ടോപ് ഓര്‍ഡറില്‍ പ്രിയാന്‍ഷ് ആര്യ, പ്രഭ് സിമ്രാന്, ശ്രേയസ് അയ്യര്‍ എന്നിവര്‍ മികച്ച ഫോമിലാണ്. ബൗളിങ്ങില്‍ അര്‍ഷ്ദീപ് സിങ്, ശശാങ്ക് സിങ്,സേവ്യര്‍ ബാര്‍ട്ട്ലെറ്റ് എന്നിവരും മികച്ച പ്രകടനമാണ് നടത്തുന്നത്.