ഖത്തറില്‍ കൂടിക്കാഴ്ച; അമേരിക്കയും ഇറാനും ആക്രമണം നിര്‍ത്താന്‍ ധാരണയായി
പരസ്പരം ആക്രമിക്കുന്നത് നിര്‍ത്താന്‍ അമേരിക്കയും ഇറാനും സമ്മതിച്ചു. ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും ചൊവ്വാഴ്ച ഖത്തറിലെ ദോഹയില്‍ കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തലിന് വെറും 11 ദിവസം മാത്രമേ പഴക്കമുള്ളൂ. അത് ഇതിനകം തന്നെ പ്രശ്നങ്ങളില്‍ അകപ്പെട്ടിരിക്കുകയാണ്. ഇരു പക്ഷത്തുനിന്നുമുള്ള ആക്രമണങ്ങള്‍ വെടിനിര്‍ത്തലിനെ അപകടത്തിലാക്കിയിട്ടുണ്ട്.
ധാരണാപത്രപ്രകാരം വാണിജ്യ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ ഇറാന്‍ പരമാവധി ശ്രമിക്കുമെന്ന് സമ്മതിച്ചു. പകരമായി ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം യുഎസ് നീക്കി. ഹോര്‍മൂസില്‍ കപ്പല്‍ ആക്രമിച്ചതിന് തിരിച്ചടിയായി ഇറാന്റെ മിസൈല്‍ ഡ്രോണ്‍ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇറാന്റെ ഡാക്ക് കേന്ദ്രങ്ങളില്‍ അടക്കം അമേരിക്കന്‍ സൈന്യം ആക്രമിച്ചു.
ഹോര്‍മോസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്നു ചരക്ക് കപ്പലിനെതിരെ നാല് ഡ്രോണുകള്‍ ഇറാന്‍ തൊടുത്തു എന്ന് അമേരിക്കന്‍ പ്രസിഡന്റ് ആരോപിച്ചിരുന്നു. സിംഗപ്പൂര്‍ പതാക ഉണ്ടായിരുന്ന ചരക്ക് കപ്പലിനെതിരെയാണ് ഇറാന്‍ ആക്രമണം ഉണ്ടായത്.