വെനസ്വല ഭൂകമ്പത്തില്‍ മരണം 920 ആയി; 50000ത്തിലധികം പേരെ കാണാനില്ല
വെനസ്വല ഭൂകമ്പത്തില്‍ മരണം 920 ആയി. 3000ത്തിലധികം പേര്‍ക്ക് പരിക്ക്. അതേസമയം മരണസംഖ്യ ഇനിയും ഏറെ കൂടാനാണ് സാധ്യത. അന്‍പതിനായിരത്തിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പരിക്കുകളുടെ പലരെയും പുറത്തെടുക്കാനായതിനാല്‍ നിരവധിപേരെ ഇനിയും ജീവനോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനിടയില്‍ തലസ്ഥാനമായ കാരക്കസ് ഉള്‍പ്പെടെയുള്ള വടക്കന്‍ മേഖലകളില്‍ വീണ്ടും ശക്തമായ ഭൂചലനം ഉണ്ടായി. ബുധനാഴ്ച മിനിറ്റുകളുടെ ഇടവേളയിലാണ് വെനസ്വലയില്‍ രണ്ട് ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായത്. 7.2, 7.5 തീവ്രതയുള്ള ഭൂചലനം ആണ് ഉണ്ടായത്. ഇതില്‍ രണ്ടാമത്തെത് 100 വര്‍ഷത്തിനിടെ രാജ്യത്ത് ഉണ്ടായ ഏറ്റവും തീവ്രതയേറിയ ഭൂകമ്പങ്ങളില്‍ ഒന്നാണ്.