അനുബന്ധ വാര്‍ത്തകള്‍
- ലെബനനിൽ വെടിനിർത്താം, എന്നാൽ ഇപ്പോൾ എവിടെയാണോ അവിടെ തുടരും, സേനയെ പിൻവലിക്കില്ലെന്ന് നെതന്യാഹു
- അമേരിക്കയ്ക്ക് വലിയ സർപ്രൈസ് വരാനിരിക്കുന്നു, മുന്നറിയിപ്പ് നൽകി ഇറാൻ
- USA - Iran : അതിനും മടിക്കില്ല, കരസേനയെ ഇറക്കുമെന്ന വാർത്തകൾ തള്ളാതെ പെൻ്റഗൺ
- എണ്ണ വേണ്ടവർ ഹോർമുസ് പിടിച്ചെടുക്കുക, അല്ലെങ്കിൽ യുഎസിൽ നിന്നും വാങ്ങാം : കൈയൊഴിഞ്ഞ് ട്രംപ്
- ഹോർമൂസ് കടലിടുക്കിന് പകരം പുതിയ വ്യാപര റൂട്ട് ശക്തിപ്പെടുത്താൻ യുഎഇയും സൗദിയും, കടൽ- കര ഗതാഗതം ഒരുപോലെ ഉറപ്പാക്കും
ലെബനനെ ഇനി തൊടരുത്, ഉത്തര ഇസ്രായേലിലെ ജനങ്ങളോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട് ഇറാൻ, ആക്രമണ മുന്നറിയിപ്പ്!
ലെബനന് തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ആക്രമണം നടത്തുമെന്ന ഭീഷണി ഇസ്രായേല്‍ നടപ്പിലാക്കിയാല്‍ ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രായേല്‍ സൈന്യം ബെയ്റൂട്ടില്‍ ആക്രമണം നടത്തിയാല്‍ ഉത്തര ഇസ്രായേലിനെ ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് ഇറാന്റെ സെന്‍ട്രല്‍ മിലിറ്ററി കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബെയ്റൂട്ടിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടതിനുള്ള മറുപടിയായാണ് ഇറാന്റെ പ്രതികരണം.
ഇസ്രായേല്‍ വെടിനിര്‍ത്തില്‍ വ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിക്കുകയാണ്. ഇസ്രായേല്‍ തങ്ങളുടെ ഭീഷണി നടപ്പാക്കാനാണ് പോകുന്നതെങ്കില്‍ അധിനിവേശം നടത്തിയ പ്രദേശങ്ങളിലെ സൈനിക താവളങ്ങള്‍ക്ക് സമീപം താമസിക്കുന്ന ഇസ്രയേലികള്‍ ജീവഹാനി സംഭവിക്കാതിരിക്കാന്‍ എത്രയും പെട്ടെന്ന് അവിടം ഒഴിഞ്ഞുപോകണമെന്നാണ് ഇറാന് കമാന്‍ഡര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.ഇതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലായിരിക്കുകയാണ്.
നേരത്തെ ലെബനനിലെ ഇസ്രായേല്‍ കടന്നുകയറ്റത്തില്‍ പ്രതീക്ഷിച്ച് ഇറാന് സമാധാന ചര്‍ച്ചകളെല്ലാം നിര്‍ത്തിവെച്ചിരുന്നു. മധ്യസ്ഥര്‍ വഴി നടന്നിരുന്ന ചര്‍ച്ചകളും രേഖ കൈമാറ്റവുമാണ് ഇറാന് താല്കാലികമായി നിര്‍ത്തിയിട്ടുള്ളത്. വെടിനിര്‍ത്തല്‍ കരാറിലെ മുഖ്യ വ്യവസ്ഥകളിലൊന്നായിരുന്നു ലെബനന് അതിര്‍ത്തിയിലെ സമാധാനം. ഈ ആവശ്യം ഇസ്രായേല്‍ തുടര്‍ച്ചയായി ലംഘിച്ചെന്ന് ഇറാന് കുറ്റപ്പെടുത്തി. ഗാസയിലെയും ലബനനിലെയും അധിനിവേശം അവസാനിപ്പിച്ച് ഇസ്രായേല്‍ സേന പൂര്‍ണ്ണമായി പിന്മാറണമെന്നാണ് ഇറാന് ആവശ്യപ്പെട്ടിരിക്കുന്നത്.