ലബനൻ ആക്രമണത്തിന് തിരിച്ചടിയുമായി ഇറാൻ, ഇസ്രായേലിന് നേരെ മിസൈൽ വർഷം, വീണ്ടും യുദ്ധഭീതി
ആക്രമണങ്ങളെയെല്ലാം തങ്ങള്‍ വിജയകരമായി തകര്‍ത്തെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.
വെടിനിര്‍ത്തല്‍ കരാറിനിടയിലും ലബനനില്‍ ഇസ്രായേല്‍ അധിനിവേശം നടത്തുന്ന സാഹചര്യത്തില്‍ ഇസ്രായേലിനെതിരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാന്‍. ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ട് ലക്ഷ്യമാക്കി ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വ്യോമാക്രമണം. ഏപ്രിലിലെ വെടിനിര്‍ത്തലിന് ശേഷം ഇതാദ്യമായാണ് ഇസ്രായേലിന് മുകളില്‍ ഇറാന്‍ ആക്രമിക്കുന്നത്.
10 ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രായേലിന് നേരെ ഇറാന്‍ വിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്. ഈ ആക്രമണങ്ങളെയെല്ലാം തങ്ങള്‍ വിജയകരമായി തകര്‍ത്തെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഇറാന്റെ തുടര്‍ ആക്രമണങ്ങളെയും മിസൈല്‍ നീക്കങ്ങളെയും ചെറുക്കാന്‍ ഇസ്രായേല്‍ ഒരുങ്ങിയതായാണ് വിവരം. ആക്രമണം നടന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.ALSO READ: ഒന്നും നടക്കില്ല, കീഴടങ്ങുന്നതിന് തുല്യം, സമാധാന കരാർ തള്ളി ഹിസ്ബുള്ള, ഇറാൻ- യുഎസ് സമാധാന കരാറിന് തിരിച്ചടി