1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Two great leaders on the world stage

ലോക വേദിയിലെ രണ്ട് മഹാന്മാരായ നേതാക്കള്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുത്തത് ഇവരെ

Strait OF Hormuz, Donald Trump,NATO,Iran- USA war, Middle east crisis
ലോസ് ഏഞ്ചല്‍സ്: ആക്സിയോസ് ഷോയില്‍ അഭിമുഖം നടത്തുന്നയാള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് താന്‍ ഏറ്റവും മികച്ചതായി കരുതുന്ന രണ്ട് ലോക നേതാക്കളെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു. ട്രംപ് ഉത്തരം പറയുന്നതിന് മുമ്പ് തന്നെ ഇന്റര്‍വ്യൂവര്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ പേര് പറയുകയും  ട്രംപ് അത് അംഗീകരിക്കുകയും ചെയ്തു.
 
ഡൊണാള്‍ഡ് ട്രംപ് ഷിയെ പ്രശംസിച്ചു. അദ്ദേഹം ഉന്നത സ്ഥാനമുള്ള നേതാവും ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ഒരാളുമാണെന്ന് പറഞ്ഞു. എന്നാല്‍ ട്രംപിന്റെ രണ്ടാമത്തെ തിരഞ്ഞെടുപ്പ് പലരെയും അത്ഭുതപ്പെടുത്തി. 'അത് മോദിയാണെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം 1.5 ബില്യണ്‍ ജനങ്ങളുടെ നേതാവാണ്. യുദ്ധത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുന്ന ഒരു ബുദ്ധിമാനാണ് അദ്ദേഹം. വര്‍ഷങ്ങളായി ഞാന്‍ ഇന്ത്യയെ കണ്ടിട്ടുണ്ട്. മുമ്പ് അവര്‍ ഓരോ ആറ് മാസത്തിലോ അഞ്ച് വര്‍ഷത്തിലോ നേതാക്കളെ മാറ്റാറുണ്ടായിരുന്നു. ഇപ്പോള്‍ കഴിഞ്ഞ 12 വര്‍ഷമായി മോദി ഇന്ത്യയുടെ ഭരണാധികാരിയാണ്. അദ്ദേഹം ഒരു മികച്ച നേതാവാണ്. മോദിയും ഷി ജിന്‍പിങ്ങും ക്ലാസിക്കുകളാണ്. 
 
അവരെക്കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കാന്‍ ശ്രമിച്ചാല്‍ ഹോളിവുഡിന് പോലും അവരെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ ഒരു നടനെ കണ്ടെത്താന്‍ കഴിയില്ല. ഷിക്ക് 6 അടി 2 ഉയരമുണ്ട് മികച്ച ഉയരവും ആത്മവിശ്വാസവുമുണ്ട്. മോദി വ്യത്യസ്തനാണ്. പ്രധാനമന്ത്രി മോദി വളരെയധികം ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ്. എനിക്ക് യഥാര്‍ത്ഥ മോദിയെ അറിയാം. അദ്ദേഹം ഒരു ശക്തനായ നേതാവാണ്.'എന്നാണ് ട്രംപ് പറഞ്ഞത്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വാണിയപ്പാറ പള്ളിയില്‍ നിന്ന് കണ്ടെത്തിയ പായയില്‍ പൊതിഞ്ഞ മൃതദേഹത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്