ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി
ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഖത്തറിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയില്‍ സിറ്റിക്ക് ഗുരുതരമായ നാശനഷ്ടങ്ങളുണ്ടായതായി ഖത്തര്‍ എനര്‍ജി അറിയിച്ചു.
പശ്ചിമേഷ്യയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. മേഖലയുടെ സമാധാനം തകര്‍ക്കുന്ന സായുധ സംഘങ്ങള്‍ക്ക് ആയുധവും ഫണ്ടും നല്‍കുന്നത് ഇറാന്‍ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് 12 ഗള്‍ഫ്- അറബ് ഇസ്ലാമിക് രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. റിഫൈനറികള്‍ക്കും എണ്ണപ്പാടങ്ങള്‍ക്കും നേരെ ഇറാന്‍ ആക്രമണമുണ്ടായാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി.
ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഖത്തറിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയില്‍ സിറ്റിക്ക് ഗുരുതരമായ നാശനഷ്ടങ്ങളുണ്ടായതായി ഖത്തര്‍ എനര്‍ജി അറിയിച്ചു. ഹോര്‍മുസ് കടലിടുക്ക് നേരെയുള്ള ഭീഷണി അവസാനിപ്പിക്കണമെന്നും ബാബ് അല്‍ മന്ദബ് അടച്ചുപൂട്ടാന്‍ ശ്രമിക്കരുതെന്നും അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. സംഘര്‍ഷം ശമിപ്പിക്കുന്നതിനായി പാകിസ്താന്‍, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഇറാനുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
അതേസമയം ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യന്‍ എണ്ണ ടാങ്കറുകളുടെയും ചരക്ക് കപ്പലുകളുടെയും സുരക്ഷിത യാത്രയ്ക്കായി ഇന്ത്യ നയതന്ത്ര നീക്കങ്ങള്‍ ഊര്‍ജിതമാക്കി. നിലവില്‍ 21 കപ്പലുകളാണ് മേഖലയില്‍ കുടുങ്ങികിടക്കുന്നത്. 611 ജീവനക്കാരും കപ്പലിലുണ്ട്.