അനുബന്ധ വാര്‍ത്തകള്‍
- ഹോർമുസിൽ നിങ്ങളെ കാത്തിരിക്കുന്നത്'മരണച്ചുഴി': ട്രംപിന്റെ ഭീഷണിക്ക് കടുത്ത മറുപടിയുമായി ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ്
- ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച
- യുദ്ധം കനക്കുമെന്ന് ആശങ്ക, എണ്ണവില 111 ഡോളർ കടന്നു
- പ്രതീക്ഷിച്ചതിലും വേഗത്തില്‍ അമേരിക്ക ശിലായുഗത്തിലെത്തി: ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ക്ക് ഇറാന്റെ മറുപടി
- ടെഹ്റാനില്‍ വന്‍ ആക്രമണം അഴിച്ചുവിട്ട് യുഎസ്, ഇറാന്റെ സൈനിക നേതാക്കളെ വധിച്ചെന്ന് ഡൊണാള്‍ഡ് ട്രംപ്
ഇറാന് സൈനികസഹായം നൽകിയാൽ ചൈനയ്ക്ക് മുകളിൽ 50 ശതമാനം അധികതീരുവ: ഭീഷണിയുമായി ട്രംപ്
ഇറാന്റെ സൈനികനീക്കങ്ങള്‍ക്ക് ചൈന സഹായം ചെയ്യുന്നതായി കണ്ടെത്തിയാല്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇറാന് സൈനികസഹായം നല്‍കിയാല്‍ ചൈനയ്ക്ക് മുകളില്‍ അധിക തീരുവ ചുമത്തുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞായറാഴ്ച ഫോക്‌സ് ന്യൂസിന്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇറാന്റെ സൈനികനീക്കങ്ങള്‍ക്ക് ചൈന സഹായം ചെയ്യുന്നതായി കണ്ടെത്തിയാല്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇറാന് പുതിയ വ്യോമ പ്രതിരോധസംവിധാനങ്ങള്‍ കൈമാറാന്‍ ചൈന തയ്യാറെടുക്കുന്നതായുള്ള യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. എണ്ണവ്യാപാരത്തില്‍ ഇറാനെ ആശ്രയിക്കുന്നതിന് പകരം ചൈന വെനസ്വേലയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ എണ്ണ വാങ്ങണമെന്നും വെടിനിര്‍ത്തല്‍ സമയം ഇറാന്‍ ആയുധങ്ങള്‍ ശേഖരിക്കാനായാണ് ഉപയോഗിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. എന്നാല്‍ അമേരിക്കന്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ചൈനയുടെ പ്രതികരണം.