ഇറാന് ചുങ്കം കൊടുത്ത് പോകാമെന്നാണോ?, ഒരൊറ്റ കപ്പലും കടന്നുപോകില്ലെന്ന് ട്രംപ്, ഹോർമുസിൽ പുതിയ യുദ്ധമുഖം തുറക്കുന്നുവെന്ന് ആശങ്ക
യുഎസ് നാവികസേന ഉടന്‍ തന്നെ നാവിക ഉപരോധത്തിനുള്ള തയ്യാറെടുപ്പ് നടത്തുമെന്നും ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ കടുത്ത നടപടികളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിലൂടെ ഇറാന്‍ ചുങ്കം ഈടാക്കുകയാണെങ്കിലും ഒരു കപ്പലിനെയും ഹോര്‍മുസ് കടക്കാന്‍ യുഎസ് സമ്മതിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. യുഎസ് നാവികസേന ഉടന്‍ തന്നെ നാവിക ഉപരോധത്തിനുള്ള തയ്യാറെടുപ്പ് നടത്തുമെന്നും ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇറാനുമായുള്ള ചര്‍ച്ചയില്‍ ഭൂരിഭാഗം കാര്യങ്ങളില്‍ ധാരണയായെങ്കിലും ആണവവിഷയത്തില്‍ ഇറാന്‍ വിട്ടുവീഴ്ച ചെയ്യാത്തതാണ് ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്നതും അവിടെ നിന്ന് പുറത്തുപോകുന്നതുമായുള്ള എല്ലാ കപ്പലുകളെയും യുഎസ് നാവികസേന തടയുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇറാന്‍ നടത്തുന്നത് പിടിച്ചുപറിയാണെന്നും ട്രംപ് ആരോപിച്ചു. ഹോര്‍മുസിലെ മഒനുകള്‍ യുഎസ് നീക്കം ചെയ്യുമെന്നും സമാധാനപരമായി നീങ്ങുന്ന കപ്പലുകള്‍ക്കോ യുഎസ് സേനയ്‌ക്കോ നേരെ ഇറാന്‍ വെടിയുതിര്‍ത്താല്‍ കടുത്ത തിരിച്ചടി നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി.