1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Russian missile attack

യുക്രൈനില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു

Russian
യുക്രൈനില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ഡോണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക്, ഖാര്‍കീവ് നഗരങ്ങളിലുണ്ടായ ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. റഷ്യ വംശഹത്യയാണ് നടത്തുന്നതെന്ന് യുക്രൈന്‍ പറഞ്ഞു. യുദ്ധം കാരണം യുക്രൈനിലുള്ള 4.9 ദശലക്ഷമാളുകള്‍ അഭയാര്‍ത്ഥികളായെന്ന് ഐക്യരാഷ്ട്ര സംഘടന പറഞ്ഞു. നിലവില്‍ ഡോണ്‍ബാസ് മേഖല ലക്ഷ്യം വച്ച് റഷ്യ ആക്രമണം തുടങ്ങിയെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. 
അടുത്ത ലേഖനം
കോഴിക്കോട് മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍