റഷ്യ യുക്രൈന്‍ യുദ്ധം: യുക്രൈന്‍ സൈനികര്‍ പരിശീലനത്തിനായി യുകെയിലേക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 12 ഏപ്രില്‍ 2022 (17:33 IST)
യുക്രൈന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ യുക്രൈന്‍ സൈനികര്‍ പരിശീലനത്തിനായി യുകെയിലേക്ക് പോകുന്നു. യുകെയുടെ സായുധസേനാ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കവചിത വാഹനങ്ങളിലെ പരിശീലനത്തിനായി അടുത്ത ദിവസങ്ങളില്‍ യുക്രൈന്‍ സൈനികര്‍ യുകെയില്‍ എത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. 120 സായുധ വാഹനങ്ങളാണ് യുക്രൈന് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനിനെ ആക്രമിച്ചത്. അതേസമയം റഷ്യ കെമിക്കല്‍ ആയുധങ്ങള്‍ യുക്രൈനില്‍ ഉപയോഗിക്കുന്നെന്ന് യുക്രൈന്‍ ആരോപിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :