അഭിറാം മനോഹർ|
Last Modified തിങ്കള്‍, 11 ഏപ്രില്‍ 2022 (20:05 IST)
ഗൂഗിൾ ന്യൂസ് സേവനങ്ങൾക്ക്
റഷ്യ നിയന്ത്രണം ഏർപ്പെടുത്തി. യുക്രെയ്‌നിൽ റഷ്യയുടെ അധിനിവേശത്തെ പറ്റി തെറ്റായ വാർത്തകൾ ഉൾക്കൊള്ളിക്കുന്നുവെന്ന് ആരോപിച്ചാണ് റഷ്യൻ സർക്കാർ ഏജൻസി ഗൂഗിൾ ന്യൂസിന് നിയന്ത്രണം ഏർപ്പെടുത്തിയത്.
റഷ്യൻ ജനറൽ പ്രോസിക്യൂട്ടർ ഓഫീസിന്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം എടുത്തതെന്ന് റഷ്യയിലെ മീഡിയ റെഗുലേറ്റർ ഏജന്‍സി റോസ്‌കോംനാഡ്‌സോറിന്‍റെ പ്രസ്താവനയിൽ പറയുന്നു. റഷ്യയിൽ ഗൂഗിൾ ന്യൂസ് ആപ്പും വെബ്‌സൈറ്റും ഉപയോഗിക്കാൻ പലർക്കും ബുദ്ധിമുട്ട് നേരിടുന്നുവെന്ന് ഗൂഗിൾ വക്താവ് വ്യക്തമാക്കി.