ഇന്ത്യ ഒരു മാസംകൊണ്ട് റഷ്യയില്‍ നിന്ന് വാങ്ങുന്ന എണ്ണ ഉച്ചയ്ക്ക് ശേഷം യൂറോപ്പ് റഷ്യയില്‍ നിന്ന് വാങ്ങുന്നെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 12 ഏപ്രില്‍ 2022 (11:36 IST)
ഇന്ത്യ ഒരു മാസംകൊണ്ട് റഷ്യയില്‍ നിന്ന് വാങ്ങുന്ന എണ്ണ ഉച്ചയ്ക്ക് ശേഷം യൂറോപ്പ് റഷ്യയില്‍ നിന്ന് വാങ്ങുന്നെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ഒരു റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിങ്ങള്‍ യൂറോപ്പിന്റെ കാര്യത്തിലാണ് ഈ ശ്രദ്ധ ചെലുത്തേണ്ടതെന്നും അദ്ദേഹം തിരിച്ചടിച്ചു. റഷ്യയില്‍ നിന്ന് ഇന്ത്യ കുറച്ച് എണ്ണ വാങ്ങുന്നുണ്ട്. അത് ഇന്ത്യയുടെ എനര്‍ജി സുരക്ഷയ്ക്ക് അത്യവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയും പ്രതിരോധസെക്രട്ടറിയും ഇന്ത്യയുടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും പങ്കെടുത്ത ചര്‍ച്ചയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറും പങ്കെടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :